കോട്ടയം : പൂവൻതുരുത്ത് 2214 എൻ. എസ്. എസ്. കരയോഗവും 1729വനിതാസമാജവും ചേർന്ന് ലഹരിവിരുദ്ധപരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. കരയോഗം പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മുരളീധരൻ നായർ, വനിതാ സമാജം പ്രസിഡന്റ് ആർ. ജയശ്രീ, സെക്രട്ടറി ശാന്താ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ് ബോധവൽക്കരണക്ലാസ്സ് നയിയ്ക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
Advertisements