തിരുവല്ല : പോപ്പുലർ ഫിനാൻസ് വിദേശത്തേക്ക് കടത്തിയത് 1000 കോടി രൂപ, പണം തിരികെ ലഭിക്കാൻ കളക്ടറും സർക്കാറും ഒപ്പം നിൽക്കുന്നില്ല, സമരത്തിനൊരുങ്ങി നിക്ഷേപകർ.
പത്തനംതിട്ട:വാഗ്ദാനങ്ങൾ അല്ലാതെ പണം കിട്ടാൻ മാർഗ്ഗമില്ലാതെ വന്നതോടെ വകയാർ പോപ്പുലർ ഫിനാന്‍സിയേഴ്സ് നിക്ഷേപകർ കൂടുതൽ പ്രതിസന്ധിയിലായി. പോപ്പുലർ ഉടമകളെ അറസ്റ്റ് ചെയ്യുകയും ജയിലാക്കുകയും ചെയ്തതല്ലാതെ തങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കാനുള്ള നടപടികൾ ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്നിലെന്നാണ് ഇവരുടെ ഭാഷ്യം. ഇനി പ്രത്യക്ഷ സമരമല്ലാതെ മാർഗ്ഗമില്ലെന്നും ഇവർ പറയുന്നു.
വകയാര്‍ ആസ്ഥാനമായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത സർക്കാരിന്റെയും, പത്തനംതിട്ട ജില്ലാ കളക്ടറുടെയും നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അസോസിയേഷന് അധ്യക്ഷന്‍ സി എസ് നായര്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായ ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഉള്ള നടപടികള്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായ നിലയില്‍ അല്ല നടക്കുന്നത് എന്നാണ് ആരോപണം.ജില്ലാ കളക്ടര്‍ മെല്ലെ പോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചത് എന്നാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ നേതാക്കള്‍ ആരോപിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിക്ഷേപകര്‍ക്ക് ഒപ്പം നില്ക്കുന്ന പി എഫ് ഡി എ ഇതിനോടകം നിരവധി സമരങ്ങള്‍ ചെയ്തതിനാല്‍ കേസ് സി ബി ഐ വരെ ഏറ്റെടുത്തു. മുന്‍പും പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു. വകയാർ ആസ്ഥാനമായ പോപുലർ ഫിനാൻസ് ഉടമകൾ 1000 കോടി പല തവണയായി വിദേശത്തേക്ക് കടത്തിയതായി അടുത്തിടെ ഇ.ഡി.വിചാരണ കോടതിയിൽ അറിയിച്ചിരുന്നു.ഇത്തരത്തിൽ കടത്തിയ പണം തിരികെ വരണമെങ്കിൽ സർക്കാരും ജന പ്രതിനിധികളും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.