ഏറ്റുമാനൂർ: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിന്റെ ഭാഗമായി തെള്ളകത്തും കോട്ടമുറിയിലും ആക്രമണം നടത്തിയ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു തകർന്ന പ്രതികളാണ് പിടിയിലായത്. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം
എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
എം.സി റോഡിൽ തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലേറിഞ്ഞു തകർത്ത കേസിലെയും പ്രതികളെയും പൊലീസ് പിടികൂടി. പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലായി. പിടിയിലായ പ്രതികളെല്ലാവരും പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാണ്.