ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റ്; ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്കുകൾ

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളുടെ സഹായത്തോടെ ചർമ്മത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും.

Advertisements

ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1) ഒരു ടേബിൾസ്പൂൺ ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഈ പാക്ക് ഉപയോഗിക്കുന്നത് ടാൻ ഒഴിവാക്കാനും ചർമ്മം തിളങ്ങാനും സഹായിക്കും.

2) ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കടലമാവും ഒരു ടീസ്പൂൺ‌ നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

3) ഒരു ടേബിൾസ്പൂൺ ഉരുളക്കിഴങ്ങിന്റെ നീരിലേയ്ക്ക് ഒരു തക്കാളി പിഴിഞ്ഞത് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറാൻ ഇത് സഹായിക്കും.

4) ഒരു ടേബിൾസ്പൂൺ ഉരുളക്കിഴങ്ങ് നീരിൽ രണ്ട് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയൊക്കെ ഇത് പരീക്ഷിക്കുന്നത് ചർമ്മം തിളങ്ങാൻ സഹായിക്കും.

5) കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഇതിനായി ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിൻറെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.