ആഗോള കവിതാ സമാഹാരം ‘ഹ്യൂസ് ഓഫ് പോസി’ സംവിധായകൻ ടി.വി. ചന്ദ്രൻ പ്രകാശനം ചെയ്തു

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള എട്ട് കവികളുടെ കൃതികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് കവിതാ സമാഹാരമായ “ഹ്യൂസ് ഓഫ് പോയസി” സംവിധായകൻ ടി.വി. ചന്ദ്രൻ എഴുത്തുകാരിയും സൈക്കോ തെറാപ്പിസ്റ്റുറ്റും പെൻസ് & സ്ക്രോൾസ് പബ്ലിഷിംഗ് ചീഫ് എഡിറ്ററുമായ സിന്ദുനന്തകുമാറിന് നൽകി പ്രകാശനം ചെയ്തു.

Advertisements

പെൻസ് & സ്ക്രോൾസ് പബ്ലിഷിംഗ് ആണ് ഈ കവിതാ സമാഹാരത്തിന്റെ പ്രസാദകർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിന്ധു നന്ദകുമാർ, ക്രിസ് വേണുഗോപാൽ, ജി. മഹാലക്ഷ്മി നായർ, കാവല്ലൂർ മുരളീധരൻ, കീർത്തന ഉത്തപ്പ, ആദിത്യ എ, അശോക് നിശാന്ത്, ഇവാഞ്ജലി എസ് ആതിൻഷ എന്നീ പ്രതിഭാധനരായ കവികളുടേതാണ് ഇതിലെ കവിതാ സമാഹാരം.

പെൻസ് ആൻഡ് സ്ക്രോൾസ് പബ്ലിഷിംഗ് മാർക്കറ്റിംഗ് & ഓപ്പറേഷൻസ് ഡയറക്ടർ രാജീവ് ശങ്കർ, പെൻസ് & സ്ക്രോൾസ് പബ്ലിഷിംഗ് ക്രിയേറ്റീവ് ഹെഡ് ജി. മഹാലക്ഷ്മി നായർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എട്ട് കവികളുടെ കവിതാ സമാഹാരമായ “ഹ്യൂസ് ഓഫ് പോസി” വായനക്കാർക്ക് വൈവിധ്യമാർന്ന വികാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയും അതിരുകൾക്കും സംസ്‌കാരങ്ങൾക്കും അതീതമായ ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു.
ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കുന്ന ഈ കവിതാ സമാഹാരം വായനക്കാർക്ക് ഒരു മുതൽക്കൂട്ടായിരിക്കും .

Hot Topics

Related Articles