പൊഴിയൂർ എസ്.ഐക്ക് മർദ്ദനം; മദ്യപിച്ച് അക്രമാസക്തരായവരെ നിയന്ത്രിക്കുന്നതിനിടെയാണ് എസ്ഐ എസ് സജിക്ക് മർദനമേറ്റത്

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിന് വേണ്ടി പൊഴിയൂർ സ്വദേശികൾ ജംഗ്ഷനിൽ സ്ക്രിൻ സ്ഥാപിച്ചു കളി കാണുന്നതിനിടെ പതിന്നൊര മണിക്ക് മദ്യപിച്ചു എത്തിയ രണ്ടു യുവാക്കൾ ‘ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതോടെ പൊഴിയൂർ പോലീസ് സ്ഥലത്തെത്തി ആക്രമിയെ പിടികൂടാൻ ശ്രമിക്കവേ  എസ്.ഐയ്ക്ക് നേരെ ആക്രമണം നടത്തി 

എസ് .ഐയെ ചവിട്ടി തറയിൽ തള്ളുകയും, കൈയ്യിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് ബലപ്രയോഗത്തിൽ പ്രതിയായ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പോലിസ് പിടികൂടി പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.ഐ ,സജി യെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ യ്ക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിൻ പാറശാല പോലീസ് കസ്റ്റഡിയിലാണ്.

Hot Topics

Related Articles