ഏറ്റുമാനൂർ : രാജ്യത്തെ അപ്രന്റീസ് ഷിപ്പ് പരിശീലനത്തിന്റെ പ്രാധാന്യം മുൻനിർത്തി കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പുമായി ചേർന്ന് രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ അപ്രന്റിഷിപ്പ് മേളകൾ നടത്തിവരുന്നു.ഇതിന്റെ ഭാഗമായി കോട്ടയം ആർ ഐ സെന്ററിന്റെ നേതൃത്വത്തിൽ ജില്ലാതല മേള ഏറ്റുമാനൂർ ഐ ടി ഐ യിൽ നടത്തി.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം മേഖല ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് സാംരാജ് എം എഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ആർ ഐ സെൻറർ ട്രെയിനിങ് ഓഫീസർ കെ ആർ ജീമോൻ സ്വാഗതം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ എൻ. എസ്. ടി. ഐ പ്രതിനിധി നിഖിൽ, ഡി. ജി. റ്റി പ്രതിനിധി സജു റ്റി സ്, സൂസി ആൻറണി, സന്തോഷ് കുമാർ കെ ,സുമേഷ് എം വി , രാജേഷ് വി സ്ക്കറിയ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെയും സമീപ ജില്ലകളിലെയും 20 ൽപരം തൊഴിൽ ദാതാക്കളും 150 ഓളം ട്രെയിനികളും മേളയിൽ പങ്കെടുത്തു.തിരഞ്ഞെടുത്ത ട്രെയിനുകളുടെ നിയമന ഉത്തരവുകൾ ഉടൻ തന്നെ നൽകുമെന്ന് ട്രെയിനിങ് ഓഫീസർ കെ ആർ ജിമോൻ അറിയിച്ചു