പ്രവാസി മലയാളിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് 2261 കോടി രൂപ ; അക്കൗണ്ടിലെ കോടികളുടെ കണക്കു കണ്ട് ഞെട്ടി തൊടുപുഴ സ്വദേശി 

തൊടുപുഴ: തന്റെ ബാങ്ക് അക്കൗണ്ടില്‍ 2261 കോടി രൂപയെത്തിയതിന്റെ ഞെട്ടലിലാണ് ദുബായില്‍ ബിസിനസുകാരനായ തൊടുപുഴ വെങ്ങല്ലൂർ പുളിക്കല്‍ സ്വദേശി അഡ്വ.സാജു ഹമീദ്.ദുബായ് ഇസ്ലാമിക് ബാങ്കിലുള്ള (ഡി.ഐ.ബി) സാജുവിന്റെ അക്കൗണ്ടിലാണ് 100 കോടി യു.എ.ഇ ദിർഹമെത്തിയത്. ഒന്നര മാസം മുമ്ബ് സാജു ദുബായിലുള്ളപ്പോഴാണ് പണം അക്കൗണ്ടില്‍ ക്രെഡിറ്റായത് ശ്രദ്ധയില്‍പ്പെട്ടത്. ബാങ്കിന് പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ച്‌ ദിവസങ്ങള്‍ക്കം ബാങ്ക് തന്നെ പണം തിരികെയെടുക്കുമെന്നും കരുതി.

Advertisements

നേരത്തെ സാജുവിന്റെ ഈ അക്കൗണ്ടില്‍ ബാലൻസുണ്ടായിരുന്നില്ല. ദുബായില്‍ തന്നെയുള്ള മഷ്‌റക് ബാങ്ക് വഴിയായിരുന്നു ഇടപാടുകള്‍. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ അറിയിച്ചപ്പോള്‍ ഇത്തരത്തില്‍ ആക്ടീവല്ലാത്ത അക്കൗണ്ടുകളില്‍ വൻതുക ക്രെഡിറ്റാകാറുണ്ടെന്നും കുറച്ച്‌ ദിവസങ്ങള്‍ക്കം പിൻവലിക്കുമെന്നുമാണ് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുഹൃത്ത് പറഞ്ഞതനുസരിച്ച്‌ ദിവസങ്ങളോളം നോക്കിയെങ്കിലും തുക ബാങ്ക് പിൻവലിച്ചില്ല. ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. ഇത്രയുംനാള്‍ ഈ വിവരം അടുത്ത ബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല. അടുത്തിടെ ചില സുഹൃത്തുക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് ഇക്കാര്യം പുറത്തുപറയുന്നത്. അടുത്ത മാസം തിരികെ ഗള്‍ഫിലെത്തിയ ശേഷം ബാങ്കില്‍ നേരിട്ടെത്തി വിവരമറിയിക്കാനാണ് തീരുമാനം.

Hot Topics

Related Articles