വിദ്യാഭ്യാസം
ലൈംഗികാവബോധ ക്ലാസ്സുകളിലും
വിമൻസ് ഡേ സ്പെഷ്യൽ ക്ലാസ്സുകളിലും
ഏതാണ്ടെല്ലാ സ്കൂളുകളിലും ക്യാമ്പസുകളിലും കാണുന്ന ഒരു കലാപരിപാടിയാണ് ഷിഫ്റ്റ്.
അതായത് ആൺകുട്ടികൾക്ക് ഒരു ക്ലാസ്, അതിൽ പെണ്ണുങ്ങൾക്ക് പ്രവേശനമില്ല പെൺകുട്ടികൾക്ക് വേറൊരു ക്ലാസ് അതിൽ ആണുങ്ങൾക്കും പ്രവേശനമില്ല.
അതെന്താ എന്ന് ഏതെങ്കിലും ആൺകുട്ടി ചോദിച്ചാലോ?
അത് നിങ്ങൾക്കുള്ളതല്ല എന്നാവും മറുപടി.
അല്ല, എന്താണ് ശരിക്കും ഇവരറിയേണ്ടാത്തത്?
ഇവരറിയേണ്ടത് വേറാര് പറഞ്ഞു കൊടുക്കും?
ഇത്തരം വേർതിരിവുകളൊക്കെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളരെ വിസിബിളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃത്യമായ രീതിയിൽ ലൈംഗിക വിദ്യാഭ്യാസം കിട്ടാതെപോയ ജീവിച്ചിരിക്കുന്ന തെളിവുകളാണ് നമ്മുടെ നാട്ടിൽ ബഞ്ച് മുറിക്കാൻ നടക്കുന്നതും സദാചാര പോലീസ് ചമയാൻ നടക്കുന്നതും
കമന്റ് ബോക്സുകളിൽ ചീഞ്ഞളിയുന്നതും.
കുട്ടിക്കാലം മുതൽ ടോയ്സിലും കളികളിലും ഭക്ഷണത്തിലുമൊക്കെ വേർതിരിവുകളാൽ കണ്ടീഷൻ ചെയ്യപ്പെട്ട് വളരുന്ന കുട്ടികളുടെ അവസ്ഥയെപ്പറ്റിയും അവ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മുൻപ് പലപ്പോഴായി നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്.
പക്ഷേ ഇത്തരം വേർതിരിവുകളെ ഊട്ടിയുറപ്പിച്ചു വളർത്തുന്ന ഒന്നാണ് ബോയ്സ് സ്കൂളുകളും ഗേൾസ് സ്കൂളുകളും.
ഈ ചിത്രത്തിൽ കാണുന്ന വാർത്ത വളരെയധികം സന്തോഷവും പ്രതീക്ഷയും നൽകുന്ന ഒന്നാണ്.
ഹയർസെക്കൻഡറി ക്ലാസിൽ പഠിപ്പിക്കുന്ന സമയത്തും കുട്ടികളോട് പലപ്പോഴും സംസാരിച്ചിട്ടുള്ള കാര്യമാണിത്.
മാത്രമല്ല എന്റെ ക്ലാസ്സുകളിൽ ഒരുമിച്ചിരിക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ആൺ-പെൺ വേർതിരിവുകളില്ലാതെ ഒരുമിച്ചിരുന്നാണ് പഠിച്ചത്, ഒരുമിച്ചിരുന്നു എന്നതിന്റെ പേരിൽ അവർ പഠിക്കാതിരുന്നില്ല, അടുത്തിരുന്ന കുട്ടികളോട് മറ്റൊരു തരത്തിൽ പെരുമാറിയില്ല, വളരെയധികം സന്തോഷത്തോടെ തന്നെ അവരെന്റെ ക്ലാസിലിരുന്നു. അവരൊന്നിച്ച് ഇരുന്നപ്പോൾ ഭൂലോകമിടിഞ്ഞുവീണില്ല,
ഒരു കാക്കയും മലർന്നു പറന്നില്ല.
ഞാൻ മനസിലാക്കിയിടത്തോളം പ്ലസ് വൺ
പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾ കൗതുങ്ങളോടെയും അറിയാനുള്ള ആഗ്രഹത്തോടെയുമുള്ള ഫാന്റസികളിൽ മുന്നോട്ട് നീങ്ങുമ്പോൾ
പെൺകുട്ടികൾ വളരെയേറെ ഇൻസെക്യൂരിറ്റികളിലാണ് അവരുടെ വിദ്യാഭ്യാസ ജീവിതം മുന്നോട്ടു നീക്കുന്നത്, ഇതുകൊണ്ട് തന്നെ ഇവരുടെ ഇടയിൽ ഇമ്മച്വർ പ്രണയങ്ങളും അനുബന്ധ ടച്ചുകളും ഉണ്ടാവുന്നു എന്നതും വസ്തുതയാണ്, ഇതിൽ ഭൂരിഭാഗവും നടക്കുന്നതും സ്കൂളുകളിലുമാണ്. പക്ഷേ ഇവരെ അടിച്ചോടിച്ചതുകൊണ്ടോ വീട്ടിൽ അറിയിച്ച് കുട്ടികളെ ട്രോമയിലേക്ക് തള്ളിയിട്ടത് കൊണ്ടും പ്രത്യേകിച്ച് ഒരു ഗുണവുമില്ല. ഇവരെ കൈകാര്യം ചെയ്യേണ്ടത് വളരെയേറെ ബുദ്ധിപരമായും മനുഷ്യത്വപരമായുമാണ്.
ഗേൾസ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെക്കുറിച്ച് ചിലർ പറയുന്ന ചില വാചകങ്ങളുണ്ട്
” ഇവളൊക്കെ ആണുങ്ങളെ കാണുന്നില്ലല്ലോ, അത് കൊണ്ട് ചാൻസ് ഉണ്ടളിയാ”..
ഈ വാചകം വളരെയധികം ഒഫൻസീവാണ്, പക്ഷേ ഇതിൽ മറ്റൊരു വശമുണ്ട്, ഞാൻ മുമ്പ് പറഞ്ഞ ആ ഇൻസെക്യൂരിറ്റികൾ ഇതിലൊരു റോൾ ചെയ്യുന്നുണ്ട്, ദിവസേന പിന്തുടരുന്ന ഒരാളോട്, അയാൾ കാണിക്കുന്ന ചെറിയ പരിഗണനയോട് അടുത്തുപോകുന്ന
കുട്ടിയെ വളരെ നന്നായി ചൂഷണം ചെയ്യാൻ തക്കം പാർത്ത് നടക്കുന്ന ആൾക്കാരുണ്ടിവിടെ, സോഷ്യൽ മീഡിയയിലും ഇതുണ്ട്.
നമ്മുടെ ലോകം വിശുദ്ധന്മാരുടേതല്ലല്ലോ..
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല,
ആൺകുട്ടികളിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ് നിങ്ങൾ പെൺകുട്ടികളെ ഗേൾസ് സ്കൂളിൽ ചേർക്കുന്നതെങ്കിൽ,
മിക്സഡ് സ്കൂളുകളിൽ നിങ്ങളീ കരുതുന്ന യാതൊരു അപകടങ്ങളുമില്ല എന്ന് മാത്രമല്ല,
നിങ്ങൾ കരുതുന്നതിനേക്കാൾ പ്രശ്നങ്ങൾ ഫേസ് ചെയ്യുന്നുണ്ട് മിക്സഡല്ലാത്ത ഗേൾസ്/ബോയ്സ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ.
ഈയൊരൊറ്റ പ്രഖ്യാപനം കൊണ്ട് ഇവിടെ എല്ലാം ശരിയാകും എന്ന് പറയുന്നില്ല പക്ഷേ ഓരോന്നോരോന്നായി മാറിവരട്ടെ,
ജൻഡർ ന്യൂട്രൽ യൂണിഫോം പോലെ
പുതിയ പുതിയ ചുവട് വയ്പ്പുകളുണ്ടാവട്ടെ.
ചികിത്സ വേരുകളിൽ നിന്ന് തന്നെ തുടങ്ങട്ടെ..
കുട്ടികൾ വേർതിരിവുകളില്ലാതെ ഒരുമിച്ചിരിക്കട്ടെ,
ഒന്നിച്ച് പഠിക്കട്ടെ,
ഒന്നിച്ച് ചിരിക്കട്ടെ,
പ്രകാശം പരക്കട്ടെ..💚