‘കരയാൻ മറന്നു നിന്നോ…’ഷാൻ റഹ്മാന്റെ സംഗീതത്തിൽ ജി. വേണുഗോപാലിന്റെ മനോഹരമായ മെലഡി : പ്രണയ വിലാസത്തിലെ പുതിയ ഗാനം പുറത്ത്

‘സൂപ്പര്‍ ശരണ്യ’യുടെ വിജയത്തിനു ശേഷം ശേഷം അര്‍ജുൻ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം റിലീസ് ചെയ്തു.

Advertisements

കരയാൻ മറന്നു നിന്നോ…എന്ന അതിമനോഹരമായ മെല്ലെടി ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ജി വേണുഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംഗീത സംവിധായകനും ഗായകനും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിഖില്‍ മുരളിയാണ് പ്രണയ വിലാസത്തിന്റെ സംവിധാനം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. ഷിനോസ് ആണ് ഛായാഗ്രാഹണം.

സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ ആണ്.  ചിത്രസംയോജനം ബിനു നെപ്പോളളിയൻ. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒ എ എസ് ദിനേശ്.

Hot Topics

Related Articles