പ്രധാൻ മന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയിൽ പ്രോഗ്രാം മാനേജർ നിയമനം

കോട്ടയം  :   പ്രധാൻ മന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയിൽ   ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിൽ കരാർ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു.  12 മാസത്തേക്കാണ്  നിയമനം.   ഫിഷറീസ് സയൻസ് / സുവോളജി / മറൈൻ ബയോളജി/ഫിഷറീസ് ഇക്കണോമിക്സ്/ ഇൻഡസ്ട്രീയൽ ഫിഷറീസ്/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റ്  വിഷയത്തിൽ  ബിരുദാനന്തര ബിരുദവും ഇൻഫർമേഷൻ ടെക്നോളജി/  കമ്പ്യൂട്ടർ ആപ്ലിക്കേഷൻ  ഡിപ്ലോമയുമാണ് യോഗ്യത.

Advertisements

മാനേജ്മെൻ്റ്  അഗ്രികൾച്ചർ  ബിസിനസ് മാനേജ്‌മെൻ്റ്  ബിരുദമുള്ളവർക്ക് മുൻഗണന . ഫിഷറീസ് ആന്റ് അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
പ്രായപരിധി 35 വയസ് . വെള്ളക്കടലാസിൽ തയ്യാറാക്കിയ  അപേക്ഷ  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ രണ്ട് വൈകിട്ട് അഞ്ചിനകം കോട്ടയം കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നൽകണം. ഫോൺ: 0481 2566823

Hot Topics

Related Articles