ഏറ്റുമാനൂർ: ഉരുൾ പൊട്ടലിൽ ഉറ്റവരും , ഉടയവരും നഷ്ടപ്പെട്ട് വിടും സ്ഥലവും ഇല്ലതായി നിരാലംബരായ വയനാട്ടിലെ ദുരിത ബാധിതർക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം അത്മവിശ്വാസവും , പ്രതീക്ഷയും പകർന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ നരേ ന്ദ്രമോധിയുടെ സന്ദർശനം പ്രയോജനപ്പെടുത്താൻ തയാറാകണമെന്നും
സജി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കോൺഗ്രസ് സെമോക്രാറ്റിക്ക് ഏറ്റുമാനൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പും നേതൃയോഗവും
നടന്നതായി ജില്ല പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു.
പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റായി ഷാജി തെള്ളകം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ബിജു തോട്ടത്തിൽ, വെെസ്. പ്രസിഡന്റ് ബൈജു മാടപ്പാട്, ഇന.സെക്രട്ടറി ശശിധരൻ ചെറുവാണ്ടൂർ , ട്രഷറർ ബൈജു എം ജി എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര, സംസ്ഥാന ഭാരവാഹികളായ മോഹൻദാസ് ആ ബലാറ്റിൽ , അഡ്വ. സെബാസ്റ്റ്യൻ മണിമല, കോട്ടയം ജോണി, ജോയി സി. കാപ്പൻ , ബിജു കണിയാമല, ജെയ്സൺ മാത്യു ജി ജഗദീശ്, സോജോ പി സി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.