കോരുത്തോട് : കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് അദ്ധ്യഷത വഹിച്ച യോഗത്തിൽ ആന്റോ ആന്റണി എം. പി. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിവരെ നിയമിച്ചാണ് ഒപി പ്രവർത്തനം ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് 2 മണി മുതൽ 6 മണിവരെ ഒപിയിൽ സേവനം ലഭിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് – വൈസ് : പ്രസിഡന്റ് അഡ്വ സാജൻ കുന്നത്ത് – ബ്ലോക്ക് – അംഗം രത്നമ്മ രവീന്ദ്രൻ – ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് തോമസ് ചാക്കോ – ശ്രീജ ഷൈൻ – ജാൻസി സാബു – സിനി സോമൻ – ലതാ സുശീലൻ – പി എൻ സുകുമാരൻ – പി ഡി പ്രകാശ് – ടോംസ് കുര്യൻ – ഡി എൻ രാജേഷ് – ഷീബാ ഷിബു – സി ഡി എസ് അധ്യക്ഷ അനീഷ ഷാജി – മെഡിക്കൽ ഓഫീസർ ഡോ: സോനു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.