യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദാക്കി ; റദ്ദാക്കിയത് വൈക്കം സ്വദേശിയുടെ ലൈസൻസ്

കോട്ടയം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ആഗസ്റ്റ് നാലു മുതല്‍ ഒമ്പതു ദിവസത്തേക്ക് റദ്ദാക്കിയത്.

Advertisements

വൈക്കം -ഇടകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിര്‍ത്താമെന്ന് മറുപടി നല്‍കിയ ഡ്രൈവര്‍ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുമ്ബോട്ട് ഓടിച്ചു പോവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ ജി. അനന്തകൃഷ്ണന്‍ ജിഷ്ണു രാജിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

Hot Topics

Related Articles