ദഹനം മെച്ചപ്പെടുത്തുന്നതിനും വയറിനുള്ളിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രോബയോട്ടിക് ഭക്ഷണങ്ങൾ

എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് വയറിലും കുടലിലുമാണെന്നാണ് പണ്ടുള്ളവർ പറയുന്നത്. വയറിൻറെ ആരോഗ്യം നല്ല രീതിയിൽ ആയാൽ ആകെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പറയാറ്. നമ്മൾ എന്ത് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എന്നത് തന്നെയാണ് ഇതിനെ സ്വാധീനിക്കുന്ന വലിയൊരു ഘടകം. നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയർ വീർത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിൻറെ കൃത്യമായ സൂചനയാണ്. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ഇടങ്ങളായ വയറും കുടലുകളും ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം.

Advertisements

വയറിൽ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകൾ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ ‘പ്രോബയോട്ടിക്സ്’ എന്നാണ് വിളിക്കുന്നത്. കുടലിലെ സൂക്ഷമജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നവയാണ് പ്രോബയോട്ടിക്കുകൾ. ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം വയറിനുള്ളിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രോബയോട്ടിക് ഭക്ഷണങ്ങളെ പരിചയപ്പെടാം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1) തൈര് ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോബയോട്ടിക് എന്ന് പറയുമ്പോൾ തന്നെ, എല്ലാവരുടെയും ആദ്യ ചോയിസ് തന്നെ തൈര് ആയിരിക്കും. ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും വയറിൻറെയും കുടലിൻറെയും ആരോഗ്യത്തെ നിലനിർത്താനും സഹായിക്കും.

2) പനീർ ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പുളിപ്പിക്കൽ പ്രക്രിയയിലൂടെ തയ്യാറാക്കിയ മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് പനീർ. അതിനാൽ ഇവ പതിവായി കഴിക്കുന്നതും വയറിൻറെ ആരോഗ്യത്തിന് നല്ലതാണ്.

3) ഇഡ്ഡലി ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പുളിപ്പിക്കൽ പ്രക്രിയയിലൂടെയാണ് ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുന്നത്. അതിനാൽ, ഇത് മികച്ചൊരു പ്രോബയോട്ടിക്കായി പ്രവർത്തിക്കുന്നു. കൂടാതെ ധാരാളം പോഷകങ്ങളും ഇഡ്ഡലിയിൽ അടങ്ങിയിക്കുന്നു. അതിനാൽ ഇവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.

4) ഉപ്പിലിട്ട വിഭവങ്ങൾ, അച്ചാറുകൾ എന്നിവ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അതിനാൽ ഇത്തരത്തിൽ പുളിപ്പിച്ചെടുത്ത അച്ചാറുകളും ഉപ്പിലിട്ട വിഭവങ്ങളും മിതമായ അളവിൽ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

5) ബട്ടർമിൽക്ക് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോബയോട്ടിക്കിനാൽ സമ്പന്നമായ തൈര് കൊണ്ടാണ് ബട്ടർമിൽക്ക് തയ്യാറാക്കുന്നത്. അതിനാൽ ബട്ടർമിൽക്ക് കഴിക്കുന്നതും ദഹനത്തിനും വയറിൻറെ ആരോഗ്യത്തിനും നല്ലതാണ്.

6) ആപ്പിൾ സൈഡർ വിനാഗറും നല്ലൊരു പ്രോബയോട്ടിക് വിഭവമാണ്. എന്നാൽ ഇവയിൽ ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ അധികം കഴിക്കരുത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.