വർക്ക്ഷോപ്പ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ നടത്തും : കെ. ഫ്രാൻസിസ് ജോർജ് എം പി

കോട്ടയം: വർക്ക്ഷോപ്പ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം. പി. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് പല മേഖലകളും എന്ന പോലെ വർക്ക്ഷോപ്പ് മേഖലയും ഇന്ന് പ്രതിസന്ധി നേരിടുകയാണ്. റോഡ് വികസനത്തെ തുടർന്ന് പല വർക്ക്ഷോപ്പുകളും പൊളിച്ച് നീക്കപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെയാണ് ആധുനിക വത്കരണം അടക്കം പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് അടക്കം അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ മന്ത്രി തലത്തിൽ വേണമെങ്കിൽ അങ്ങിനെ , വകുപ്പ് തലത്തിൽ വേണമെങ്കിൽ അങ്ങിനെ ഇടപെടൽ നടത്തുമെന്ന് അദേഹം ഉറപ്പ് നൽകി.

Advertisements

ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് സംഘടനാ സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന ട്രഷറർ സുധീർ മേനോൻ സംഘടനയുടെ സാമ്പത്തികം വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണൻ സാഹിബ് അംഗത്വ വിപുലീകരണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ വിശദീകരണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എൽ ജോസ്‌മോൻ ഇൻഷ്വറൻസ് വെൽഫെയർ ക്ലെയിം വിതരണവും വിശദീകരണവും നടത്തി. ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ.പി.എൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി.ജി ഗിരീഷ് കണക്ക് അവതരിപ്പിച്ചു. ജില്ലാ ഓഡിറ്റർമാരായ പി.എം സന്ദീപ്, ആർ.അജിത്കുമാർ എന്നിവർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും, മറുപടിയും, പാസാക്കലും അവാർഡ് വിതരണവും നടന്നു. മരണാനന്തര കുടുംബ സഹായം , അംഗങ്ങൾക്കായുള്ള ചികിത്സാ സഹായം , ഇൻഷ്വറൻസ് ക്ളെയിം തുടങ്ങിയവ വിതരണം നടത്തി. 2022 ൽ കാലാവധി പൂർത്തിയായി പിരിച്ചുവിട്ട ക്ഷേമനിധി പുനർ സ്ഥാപിച്ച് മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിച്ച് പെൻഷൻ അനുവദിക്കുക , മലിനീകരണ നിയന്തണ ബോർഡിൻ്റെ നിലപാടുകൾ ലഘൂകരിക്കുക , തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സർക്കാരിന് സമർപ്പിച്ചു. പരിഹാരം ഉണ്ടാകാത്ത പക്ഷം സമരം തുടരാൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഷിഫാസ് എം ഇസ്മയിൽ , ജോയിൻ്റ് സെക്രട്ടറി കെ.എൻ സതീശൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles