‘പ്രൊജക്റ്റ് ആഫ്രിക്ക’ : ആഫ്രിക്ക മുഴുവൻ ഓടിതീർക്കാൻ ഇനി രണ്ട് ദിവസം മാത്രം ;റസ് കുക്ക് ഇതുവരെ ഓടി നേടിയത്  4.50 കോടി രൂപ 

ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ അള്‍ട്രാമാരത്തണ്‍ റണ്ണർ റസ് കുക്ക് സ്വന്തമാക്കുന്നത് ഒരു അപൂർവ റെക്കോഡാണ്.റസ് കുക്കിന് ആഫ്രിക്ക മുഴുവൻ ഓടിത്തീർക്കാൻ ഇനി വേണ്ടിവരുന്ന ദിവസങ്ങളാണത്. 2023 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയുടെ മുനമ്പില്‍ നിന്ന് ആരംഭിച്ച ഇദ്ദേഹത്തിന്റെ ഓ‌ട്ടം ഈ മാസം ഏഴിന് ടുണീഷ്യയിലെ ബിസെർട്ടില്‍ അവസാനിക്കും. ഈ ഒരു വർഷത്തിനിടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ഏകദേശം 376 മാരത്തണുകളാണ് അദ്ദേഹം പൂർത്തിയാക്കിയത്.ഒരു സുഹൃത്തിന്റെ പ്രേരണയില്‍ ആരംഭിച്ച ഈ മാരത്തണ്‍ ചലഞ്ചിനിടയില്‍ വിസ പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, കവർച്ച തുടങ്ങിയ നിരവധി വെല്ലുവിളികള്‍ നേരിട്ടെങ്കിലും ചലഞ്ചില്‍ നിന്ന് പിന്മാറാൻ റസ് തയ്യാറായില്ല. ആഫ്രിക്കയ്‌ക്ക് മുമ്ബ്, അദ്ദേഹം ഏഷ്യയിലൂടെ ലണ്ടനിലേക്ക് ഓടിയും ചരിത്രം കുറിച്ചിരുന്നു. 

Advertisements

ചാരിറ്റി പ്രവർത്തനങ്ങള്‍ക്കുള്ള ധനസമാഹരണാർത്ഥമാണ് റസ് ഓരോ മാരത്തണ്‍ ചലഞ്ചും നടത്തുന്നത്. ദ റണ്ണിംഗ് ചാരിറ്റി, സാൻഡ്ബ്ലാസ്റ്റ്, വാട്ടർ എയ്ഡ് എന്നീ മൂന്ന് ചാരിറ്റികള്‍ക്കായി റസ് ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, ഇതിനോ‌ടകം വിവിധ ചലഞ്ചുകളിലൂടെ £430,080 (ഏകദേശം 4.50 കോടി രൂപ) സമാഹരിച്ചു കഴിഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങള്‍ക്കായി 1,000,000 പൗണ്ട് (ഏകദേശം 10 കോടി രൂപ) സമാഹരിക്കാനാണ് റസ് പദ്ധതിയിട്ടിരിക്കുന്നത്. തന്റെ ധനസമാഹരണ പേജിലൂടെ റസ് ഇപ്പോഴും സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്.’പ്രൊജക്റ്റ് ആഫ്രിക്ക’ എന്ന് വിളിക്കപ്പെടുന്ന ആഫ്രിക്കൻ മാരത്തണിലൂടെ റസ് കുക്ക് ലക്ഷ്യം വെക്കുന്നത് ആഫ്രിക്കയിലുടനീളം ഓടുന്ന ആദ്യത്തെ വ്യക്തിയാകുക എന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ടുണീഷ്യയിലേക്ക് ഏകദേശം 9000 മൈല്‍ ആണ് അദ്ദേഹം ഈ ചലഞ്ചിലൂടെ പൂർത്തിയാക്കുന്നത്. ഈ അവിശ്വസനീയമായ യാത്രയില്‍ റസ് 16 രാജ്യങ്ങള്‍ സന്ദർശിച്ചു. മരുഭൂമികള്‍, മഴക്കാടുകള്‍, പർവതങ്ങള്‍, കാടുകള്‍ എന്നിവയുള്‍പ്പെടെ ഭൂമിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകളിലൂടെയും റസ് കുക്ക് സഞ്ചരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.