തിരുവനന്തപുരം :സ്പീക്കർ ഷംസീറിനെതിരെ പ്രതിപക്ഷ പ്രതിഷേധം.
സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ഇവരെ നീക്കാൻ ശ്രമിച്ചു. തുടര്‍ന്നുണ്ടായ ബലപ്രയോഗത്തിനിടയില്‍ യു ഡി എഫ് എം എൽ എ സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. വാച്ച് ആന്റ് വാര്‍ഡംഗങ്ങള്‍ എം എല്‍ എ യെ മര്‍ദ്ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു.
ഭരണപക്ഷ എം എൽ എമാരും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി പരസ്പരം ആക്രോശിച്ചു. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇവിടെ വാക്പോരും നടന്നു.