നവംബര്‍ മാസത്തില്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ പുനഃക്രമീകരിച്ചു; വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: നവംബര്‍ മാസം 1-ാം തീയതി മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നവംബര്‍ മാസത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പരിഷ്‌കരിച്ച പരീക്ഷാകലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisements

പി എസ് സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളിലും മാറ്റമുണ്ടെന്ന് അറിയിച്ചിരുന്നു. 3 വകുപ്പുതല പരീക്ഷകള്‍ ഈ മാസം 9,13 തീയതികളില്‍ നടക്കും. സെപ്റ്റംബര്‍ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയര്‍) പാര്‍ട്ട് 2 പേപ്പര്‍ 1 പരീക്ഷയും കെഎസ്ഇബി ജീവനക്കാര്‍ക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ് (ഹയര്‍) പാര്‍ട്ട് 2 – പേപ്പര്‍ 1പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെ നടക്കും.

അക്കൗണ്ട്‌ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടീവ് ഓഫിസേഴ്‌സ് – പേപ്പര്‍ 1, 2 പരീക്ഷകള്‍ ഈമാസം 9 ന് നടക്കും. പേപ്പര്‍ ഒന്നും രണ്ടും പരീക്ഷകള്‍ 2 സെഷനുകളിലായി രാവിലെ 10മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് 2മുതല്‍ വൈകുന്നേരം 4 വരെയുമാണ് നടക്കുക.

പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ സമയത്തിന് അരമണിക്കൂര്‍ മുന്‍പ് സെന്ററുകളില്‍ ഹാജരാകണം. ഈ മാസം 8, 11 തീയതികളില്‍ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.

Hot Topics

Related Articles