അടൂര്‍ : ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞുവരുകയും ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്ത് സംരക്ഷിച്ചു വന്നിരുന്ന തേക്കുതോട് പ്ലാമൂട്ടില്‍ പടിഞ്ഞാറ്റേതില്‍ പീതാംബരന്‍ (60) അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹം വീണ് കിടപ്പായതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയെന്നും ആശുപത്രിയിലെത്തിച്ച ശേഷം സഹോദരങ്ങളും കൈവെടിഞ്ഞെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മക്കളോ ബന്ധുക്കളോ എത്തിയാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്കായ് മൃതശരീരം വിട്ടു നല്‍കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ : 04734-299900.