അടൂർ : പത്തനംതിട്ട അടൂർ ഏനാത്തിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടിൽ കാറിടിച്ച് യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ രാജേഷിന്റെ ഭാര്യ സിംലയാണ് (35) മരിച്ചത്. അടൂർ ഏനാത്ത് പുതുശേരി ഭാഗം ജംഗ്ഷനിലായിരുന്നു അപകടം.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. റോഡിലൂടെ എത്തിയ ഇവർ വഴിയരികിൽ പരിചയക്കാരനെ കണ്ട് വണ്ടി നിർത്തി സംസാരിക്കുമ്പോൾ സ്കൂട്ടറിനു പിന്നിൽ കാറിടിക്കുകയായിരുന്നു. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലാണ് കാറിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംസി റോഡിലുണ്ടായ അപകടത്തിൽ രാജേഷിനു ഗുരുതരമായി പരുക്കേറ്റു. വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാർ റോഡരികിൽ സ്കൂട്ടർ നിർത്തി സംസാരിക്കുമ്പോൾ ഇവരെ ഇടിയ്ക്കുക ആയിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്തു.