പത്തനംതിട്ടയിൽ നിന്നും രോഗിയുമായി എത്തിയ 108 ആംബുലൻസ് എം.സി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ കാറുമായി കൂട്ടിയിടിച്ചു; അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്ക്; രോഗിയെ ആശുപത്രിയിലേയ്ക്കു മാറ്റിയത് അഭയ ആംബുലൻസിൽ

മറിയപ്പള്ളി: നാട്ടകം മറിയപ്പള്ളി എം.സി റോഡിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ചു. രോഗിയുമായി എത്തിയ ആംബുലൻസാണ് കാറിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും രോഗിയെയുമായി എത്തിയ ആംബുലൻസാണ് മറിയപ്പള്ളി ജംഗ്ഷനിൽ വച്ച് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പത്തനംതിട്ട കടമ്മനിട്ട കയ്യാലയ്ക്കകത്ത് കമലാക്ഷിയമ്മയ്ക്ക് പരിക്കേറ്റു. ഇവരെ ആഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ എം.സി റോഡിൽ നാട്ടകം മറിയപ്പള്ളി സിമന്റ് കവലയിലായിരുന്നു അപകടം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും രോഗിയെയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു വരികയായിരുന്നു ആംബുലൻസ്. ഈ സമയം മറിയപ്പള്ളി ജംഗ്ഷനിൽ വച്ച്, എതിർ ദിശയിൽ നിന്നും എത്തിയ കാറുമായി ആംബുലൻസ് കൂട്ടിയിടിച്ചു. അപകടത്തെ തുടർന്നു കാറിന്റെയും ആംബുലൻസിന്റെയും മുൻഭാഗം പൂർണമായും തകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് നാട്ടുകാർ തന്നെയാണ് അഭയ ആംബുലൻസ് സർവീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ അഭയയുടെ ആംബുൻസ് ടീം എത്തി പത്തനംതിട്ടയിൽ നിന്നെത്തിയ 108 ആംബുലൻസിലുണ്ടായിരുന്ന രോഗിയെ തങ്ങളുടെ ആംബുലൻസിലേയ്ക്കു മാറ്റി. ഇവിടെ നിന്നും അതിവേഗം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ ആർക്കും കാര്യമായി പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ നേരിയ ഗതാഗതക്കുരുക്കും ഉണ്ടായി. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.