അടൂർ കൊടുമണ്ണിൽ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) നവം 6 മുതൽ 13 വരെ

അടൂർ : ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി)
നവംബർ 06 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.
2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു നിന്നുള്ള അഗ്നിവീർ വിഭാഗവും, കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റെഗുലർ വിഭാഗത്തിൽപെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.

Advertisements

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളും,
കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സോൾജിയർ നഴ്‌സിംഗ് അസിസ്റ്റൻ്റ്/നേഴ്‌സിംഗ് അസിസ്റ്റൻ്റ് വെറ്ററിനറി, ശിപായി ഫാർമ, ആർ.ടി ജെ.സി.ഒ (റിലീജിയസ് ടീച്ചേഴ്‌സ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഇതിനകം രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ വ്യക്തിഗത ലോഗിൻ വഴി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

Hot Topics

Related Articles