കോഴഞ്ചേരി : അജൈവ മാലിന്യ ശേഖരണം കൂടുതല്‍ സുതാര്യമാക്കാന്‍ ഹരിതകര്‍മ സേനക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ നല്കി ആറന്മുള ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് താക്കോല്‍ കൈമാറി ഇലക്ട്രിക് ഓട്ടോറിക്ഷ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,48,407 രൂപ ചെലവഴിച്ചാണ് പുതിയ വാഹനം വാങ്ങിയത്.
നിലവില്‍ പഞ്ചായത്ത് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്കെടുത്ത വാഹനത്തിലായിരുന്നു ഹരിത കര്‍മസേന മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്.
അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാര്‍ഡ്തലത്തില്‍ ശേഖരിച്ച് മിനി എം.സി.എഫ്, എം.സി.എഫ്, എന്നിവിടങ്ങളില്‍ എത്തിക്കുന്നതിനാണ് വാഹനം ലഭ്യമാക്കിയിരിക്കുന്നത്. സെക്രട്ടറി ആര് രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി പി ശ്രീലേഖ, ഹരിത കര്‍മസേന അംഗങ്ങള്‍, പഞ്ചായത്തംഗങ്ങൾ, വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.