തന്നെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ചു ;തനിക്കെതിരെ ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നു;മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

പത്തനംതിട്ട :മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

കെപിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. എങ്ങോട്ടാണ് പോകുന്നതെന്ന് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് ബാബു ജോര്‍ജ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്നെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ചുവെന്നും പി.ജെ കുര്യന്‍, പഴകുളം മധു , ആന്റോ ആന്റണി, എന്നിവരുടെ നേതൃത്വത്തില്‍ ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുവെന്നും ബാബു ജോര്‍ജ് ആരോപിച്ചു.

‘ഇവര്‍ ആരെയും ഉയരാന്‍ സമ്മതിക്കുന്നില്ല. ജില്ലയിലെ ഉന്നത നേതാക്കളാണ് ഇതിന് പിന്നില്‍. എന്നെ സസ്‌പെന്‍ഡ് ചെയ്തിട്ട് 3 മാസമായി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന് കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടും മറുപടിയില്ല.

കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് പ്രകോപനം ഉണ്ടാക്കിയത്. അക്കാര്യം അന്വേഷിച്ചില്ല. ഡിസിസി പ്രസിഡന്റ് സിസിടിവി ദൃശ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഞാന്‍ പരാതിപെട്ടിട്ട് അതും അന്വേഷിച്ചില്ല’ ബാബു ജോര്‍ജ് പറഞ്ഞു.

ജില്ലാ പുനഃസംഘടനാ സമിതി ചേര്‍ന്നപ്പോള്‍ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് ബാബു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ബാബു ജോര്‍ജ് കതകില്‍ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു.

Hot Topics

Related Articles