കോഴഞ്ചേരി : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾക്ക് ഇന്ന് (ബുധൻ) സമാപനം. 74 ദിവസം നീണ്ടു നിന്ന വള്ളസദ്യക്കാലത്തിനാണ് ഇന്ന് സമാപനമാകുന്നത്. ജൂലൈ 21 നാണ് വള്ള സദ്യ ആരംഭിച്ചത്. ഈ വർഷത്തെ വള്ള സദ്യയുടെ അവസാന ദിവസമായ നാളെ 12 പള്ളിയോടങ്ങൾ വള്ള സദ്യയിൽ പങ്കെടുക്കും. 460 വള്ള സദ്യകൾക്കുള്ള ബുക്കിങ് നടന്നെങ്കിലും 443 വള്ള സദ്യകൾ മാത്രമാണ് ഒക്ടോബർ 2 വരെ നടക്കുന്നത്. ശേഷിക്കുന്നവ അടുത്ത വർഷം നടക്കും.
ഈ സീസണിൽ 1,38,000 പേർ വള്ളസദ്യയിൽ പങ്കെടുത്തതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു.
Advertisements