ആലപ്പുഴ : ചെങ്ങന്നൂർ വെൺമണിയിൽ സ്വന്തം വീട് കുത്തിത്തുറന്ന് ഭാര്യയുടെ സ്വർണവും പണവും കവർന്ന കേസിൽ ഭർത്താവ് പിടിയിൽ.
വെൺമണി ബിനോയ് ഭവനത്തിൽ മിനിയുടെ വീട് കുത്തിത്തുറന്നാണ് വീട്ടിൽ നിന്നും മാറിത്താമസിച്ചിരുന്ന ഭർത്താവ് ബെഞ്ചിമിൻ (54) സ്വർണവും പണവും കവർന്നത്. കിടപ്പുമുറിയുടെ വാതിൽ വെട്ടിപ്പൊളിച്ചാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 2 സ്വർണമാലകളും ഒരു സ്വർണമോതിരവും 5 സ്വർണവളകളും ഉൾപ്പെടെ 11 പവൻ ആഭരണങ്ങളും അയ്യായിരത്തോളം രൂപയും മോഷ്ടിച്ചത്.
രണ്ട് വർഷത്തോളമായി വീട്ടിൽ നിന്നും മാറിത്താമസിച്ചിരുന്ന പ്രതി നാടുവിട്ട് പോകുന്നതിനാണ് ഭാര്യ രാത്രി ജോലിയ്ക്ക് പോയിരുന്ന സമയം പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കവർച്ചയ്ക്ക് ശേഷം പ്രതി തിരുവനന്തപുരം, പന്തളം എന്നിവിടങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയതിനെ തുടർന്നാണ് ബെഞ്ചമിൻ പിടിയിലാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഷണം നടന്ന പരാതി കിട്ടപ്പോൾ തന്നെ ബഞ്ചമിനെ പോലീസിന് സംശയമുണ്ടായിരുന്നു.
ഇയാൾക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് പന്തളം കെഎസ്ആർടിസി സ്റ്റാന്റ്റിന് സമീപം പ്രതി നിൽക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചത്. പോലീസെത്തി ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും തുടർന്ന് കുറ്റം സമ്മതിക്കുകയുമായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ ആൻ്റണി ബി ജെ, അരുൺകുമാർ എ, സീനിയർ
സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, റഹീം, അനുരൂപ്, അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ, ജയരാജ്, ഫ്രാൻസിസ് സേവ്യർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.