തിരുവല്ല :
മാർത്തോമ്മാ സഭയുടെ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ സഭാ ആസ്ഥാനത്തെത്തി ചർച്ച നടത്തി. മുൻ കാലങ്ങളിൽ സഭ നൽകിയിരുന്ന പിന്തുണ അദ്ദേഹം അനുസ്മരിക്കുക ഉണ്ടായി. മണിപ്പൂരിൽ ഉണ്ടായിട്ടുള്ള വംശീയ കലാപവും അതിൽ കോൺഗ്രസ് പാർട്ടിയും യുഡിഎഫും എടുത്തിട്ടുള്ള നിലപാടുകൾ ചർച്ചയിൽ പങ്കുവെക്കുകയും ചെയ്തു. അധികാരത്തിൽ എത്തിയാൽ പൗരത്വ ബില്ലിൽ ഇന്ത്യ മുന്നണി കർക്കശനിലപാട് സ്വീകരിക്കും എന്ന് മാർത്തോമാ സഭ അധ്യക്ഷനെ അറിയിക്കുകയുണ്ടായി.
സഭാ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലയെ സഭാ സെക്രട്ടറി റവ. എബി ടി മാമൻ, സഭാ ട്രസ്റ്റി അഡ്വ. അൻസിൽ കോമാട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശേരി ഒപ്പമുണ്ടായിരുന്നു.
തുടർന്ന് ബിലീവ്വേഴ്സ് ചർച്ച് സഭാ ആസ്ഥാനത്തെത്തി സഭാ അദ്ധ്യഷൻ ഡോ. അത്താനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയെ സന്ദർശിച്ചു. ബിലീവേഴ്സ് മെഡിക്കൽ കോളേജ് മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ സ്വീകരിച്ചു.
മാർത്തോമ്മാ സഭ മേലധ്യക്ഷനെ കണ്ട് ചർച്ച നടത്തി രമേശ് ചെന്നിത്തല
Advertisements