ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം; ഏഴു സീറ്റിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് ; ആറിടത്ത് എൽഡിഎഫ്; ഏഴു സീറ്റിൽ നടക്കുന്നത് പൊരിഞ്ഞ പോരാട്ടം; ഹെഡ് ലൈൻകേരള മീഡിയ റിസർച്ച് ടീമിന്റെ ആദ്യഘട്ട സർവേ ഇങ്ങനെ

കൊച്ചി : കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് നേരിയ മേൽക്കൈ എന്ന് സർവേ റിപ്പോർട്ട്. ഹഡ്ലൈൻകേരള മീഡിയ റിസർച്ച് ടീമിന്റെ ആദ്യഘട്ട സർവേ ഫലമാണ് ഇതു പറയുന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ ഒരു മുന്നണിക്കും വ്യക്തമായ മേൽകൈ പറയാൻ സാധിക്കാത്ത നിലയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. മാർച്ച് 20 വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയുള്ള സ്ഥിതിയാണ് സർവ്വേ പുറത്ത് വിട്ടത്. കഴിഞ്ഞതവണ യുഡിഎഫിന് 19 സീറ്റ് ലഭിച്ചെങ്കിലും ആ ഒരു സ്ഥിതി ഇപ്പോൾ ഇല്ലെന്നാണ് സർവ്വേഫലം നൽകുന്ന സൂചന. വിജയിച്ചവർക്ക് കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ഭൂരിപക്ഷം യുവജനങ്ങളും നൽകിയ മറുപടി.

ബിജെപി അക്കൗണ്ട് തുറക്കില്ല
2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലന്ന്. ഹൈഡ്ലൈൻ കേരള അഭിപ്രായ സർവേഫലം. 140 നിയമസഭാമണ്ഡലങ്ങളിലും ഹെഡ് ലൈൻ കേരള അഭിപ്രായ സർവ്വേ. കേരളത്തിലെ മീഡിയ തിരഞ്ഞെടുപ്പ് പി ആർ റിസർച്ച് രംഗത്ത് പ്രവർത്തിക്കുന്ന ഹെഡ് ലൈൻ കേരള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും, ലോക്സഭാ തിരഞ്ഞെടുപ്പിലും നടത്തിയ സർവ്വേകൾ സ്വീകരിക്കപ്പെട്ടതാണ്. സാധാരണ സർവ്വേകളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെ അർബൻ, റൂറൽ , വനിതാ, യൂത്ത്, രാഷ്ട്രീയ മേഖലകളിലെ ആളുകളിൽ നടത്തിയ അഭിപ്രായങ്ങളിൽ നിന്ന് ലഭിച്ച വിവരവങ്ങളും, പഞ്ചായത്ത്തല രാഷ്ട്രീയ വോട്ടിങ്ങ് സ്വഭാവും വിലയിരുത്തിയ സർവേഫലമാണ് അവർ പുറത്തുവിട്ടത്. വിവിധ മാധ്യമങ്ങളിൽ പ്രാദേശിക തലത്തിൽ ജോലി ചെയ്യുന്നവരെ ഉപയോഗിച്ച് പഞ്ചായത്ത് തലത്തിലെ സർവ്വേ നടത്തിയാണ് പ്രാദേശിക രാഷ്ട്രീയ വ്യതിയാനങ്ങൾ ശേഖരിച്ചത്. വാർഡ് തല പൊളിറ്റിക്കൽ അവലോകനമാണ് ഇത്തരത്തിൽ നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർക്കും വ്യക്തമായ മേൽക്കൈ ഇല്ല
കേരളത്തിൽ ആദ്യഘട്ടത്തിൽ ഒരു മുന്നണിക്കും വ്യക്തമായ മേൽകൈ പറയാൻ സാധിക്കാത്ത നിലയിലാണ് മാർച്ച് 20 സ്ഥിതിയെന്ന് സർവ്വേ പറയുന്നു. കഴിഞ്ഞതവണ യുഡിഎഫിന് 19 സീറ്റ് ലഭിച്ചെങ്കിലും ആ ഒരു സ്ഥിതി ഇപ്പോൾ ഇല്ലെന്നാണ് സർവ്വേഫലം നൽകുന്ന സൂചന. വിജയിച്ചവർക്ക് കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ഭൂരിപക്ഷം യുവജനങ്ങളും നൽകിയ മറുപടി. അതു തന്നെ മലയാളികളായി ബി. ജെ പി മന്ത്രിമാർക്കും എം പി മാർക്കും കിട്ടിയിരിക്കുന്ന നെഗറ്റീവ് റിമാർക്ക്. ടെക്കികളും, കാമ്പസുകളും വർഗീയതയ്ക്കും അനാവശ്യ വിവാദങ്ങൾക്കും എത്രിരാണ്.
കേരളത്തിനെ വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ബി ജെ പി കേന്ദ്ര കേരള നേതാക്കൾ അറ്റാക്ക് ചെയ്യുകയാണന്ന് ഇവരിൽ ഭൂരിപക്ഷവും പറയുന്നു.

പ്രസ്റ്റീജ് സീറ്റിലും ബിജെപി മൂന്നാമത് തന്നെ
ബി ജെ പി യുടെ പ്രസ്റ്റീജ് മത്സരം നടക്കുന്ന തിരുവനന്തപുരം , ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ബി ജെ പി സ്ഥാനാർത്ഥികൾ യുവജനങ്ങളുടെ പിൻതുണയിൽ മൂന്നാം സ്ഥാനത്താണ്. എന്തുകാര്യം പറഞ്ഞാലും അനാവശ്യമായി കേരളത്തെയും ജനങ്ങളെയും ഇകഴ്ത്തുന്നു. എന്നതാണ് പ്രധാനകാര്യം. വനിതകളുടെ പിൻതുണയിൽ അപ്രതീക്ഷിതമായി ഒന്നാമത് എത്തിയ രണ്ടുപേരും ഇടതുപക്ഷത്തുനിന്നുള്ളവരാണ്. കൊല്ലത്ത് മത്സരിക്കുന്ന മുകേഷും , ചാലക്കുടിയിൽ മത്സരിക്കുന്ന പ്രൊഫസർ രവീന്ദ്രനാഥുമാണ് അത്. രണ്ട് വ്യത്യസ്ഥ കാരണങ്ങളാണ് രണ്ടുപേരുടെയും വനിതാ വോട്ടർമാരുടെ പിൻതുണയ്ക്ക് കാരണം . മുകേഷിന് 90 ശതമാനം വനിതാ പിൻതുണ ഉറച്ചപ്പോൾ രവീന്ദ്ര നാഥിന് 83 ശതമാനമാണ്. മുകേഷിന് താരപരിവേഷവും . രവീന്ദ്രനാഥിന് ജന്റിൽ മാൻ ഇമേജുമാണ് ഗുണം ചെയ്തത്. മലപ്പുറം, കോഴിക്കോട്, പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ വനിതകളിൽ ഇത്തവണ അത്രവലിയ ആവേശമില്ല.
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടിയുള്ള ഒരു ഘടകം യുവജനങ്ങൾക്കിടയിൽ കഴിഞ്ഞ തവണത്തെ ആവേശം രാഹുൽ ഗാന്ധിക്ക് ഇത്തവണ അത്രയ്ക്കില്ല എന്നതാണ്. ഒരു ലീഡർ എന്ന നിലയിൽ ആള് പോരാ എന്ന മറുപടിയാണ് ഭൂരിപക്ഷം പേരും സർവ്വയിൽ നൽകിയത്. രാഹുൽ ട്രെൻഡിൽ കേരളം പിടിക്കാം എന്ന യു ഡി എഫ് കണക്ക് കൂട്ടൽ അത്രയ്ക്ക് അങ്ങ് ഏശുമോ എന്ന സശയിക്കേണ്ടിയിരിക്കുന്നു.

നാലിടത്ത് ബിജെപി സാന്നിധ്യം ശക്തം
വിജയസാധ്യതയിൽ പിന്നിലാണെങ്കിലും 4 മണ്ഡലങ്ങളിൽ മത്സരം ബി.ജെ പി സാന്നിധ്യം കൊണ്ട് തീവ്രമായിട്ടുണ്ടെന്ന് സർവ്വേ കണ്ടത്തൽ . പത്തനംതിട്ട, ആറ്റിങ്ങൽ, തൃശൂർ , തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെ.പി സജീവമായിരിക്കുന്നത്.

യു.ഡി.എഫിന് സാധ്യത കൽപ്പിച്ചിരിക്കുന്ന മണ്ഡലങ്ങൾ

1 കൊല്ലം
2 ഇടുക്കി
3 എറണാകുളം
4 കോഴിക്കാട്
5 വയനാട്
6 മലപ്പുറം
7 പൊന്നാനി

ഇടതുമുന്നണി സാധ്യതയുള്ള മണ്ഡലങ്ങൾ

1 കോട്ടയം
2 തൃശൂർ
3 ആലത്തൂർ
4 പാലക്കാട്
5 കണ്ണൂർ
6 മാവേലിക്കര

ശക്തമായമത്സരം നടക്കുന്ന മണ്ഡലങ്ങൾ

1 തിരുവനന്തപുരം
2 ആറ്റിങ്ങൽ
3 പത്തനംതിട്ട
4 ആലപ്പുഴ
5 ചാലക്കുടി
6 കാസർഗോഡ്
7 വടകര

കഴിഞ്ഞ തവണ ഇടതു മുന്നണി ജയിച്ച ആലപ്പുഴ കെ സി വേണുഗോപാലിന്റെ രംഗപ്രവേശനത്തോടെയാണ് ശക്തമായ പോരാട്ട സ്ഥലമായി മാറിയത്. എം പി യുടെ പ്രവർത്തനത്തിൽ ആളുകൾക്ക് അതൃപ്തി ഇല്ലങ്കിലും വേണുഗോപാലിന്റെ മുന്നണിക്ക് അതീതമായ വ്യക്തിബന്ധം ബലമാണന്ന് പറയുന്നു. ഇതേ രീതിയിൽ വ്യക്തിബന്ധവും ജെന്റിൽമാൻ ഇമേജും കൊണ്ട് ബഹുദൂരം മുന്നിലുള്ള സ്ഥാനാർത്ഥിയാണ് കോട്ടയത്ത് മത്സരിക്കുന്ന തോമസ് ചാഴിക്കാടൻ. അദ്ദേഹത്തിന് എതിരാളികളെക്കാൾ യുവജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യതയാണ്.
എ. ഡി എ യ്ക്ക വേണ്ടി മത്സരിക്കുന്ന തുഷാർ വെള്ളാപ്പള്ളിസർവ്വേയിൽ യുവജന , വനിതാ പിൻതുണ ഏറ്റവും കുറഞ്ഞ സ്ഥാനാർത്ഥിയാണ് . സമുദായ നേതാവാണ് പൊതു പ്രവർത്തകനായി കാണാൻ പറ്റില്ലന്നാണ് നിലപാട്. എസ് എൻ ഡി പി യോഗത്തിലെ പണാപഹരണ വാർത്തകളും തട്ടിപ്പ് പ്രശ്നങ്ങളും തുഷാറിന് മോശം ഇമേജ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മാവേലിക്കരയിലെയും, ഇടുക്കിയിലെയും ബി ഡി ജെ എസ് സ്ഥാനാർത്ഥികൾക്ക് തുഷാറിനേക്കാൾ സ്വീകാര്യതയുണ്ട്.

കേരളത്തിലെ ജനനേതാക്കളിൽ മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നിൽ കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്കും കെ മുരളീധരനും പിന്നിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുരേന്ദ്രന്റെ ഒപ്പമാണ് കെ. സുധാകരൻ ട്രോളുകളിലൂടെ അക്ഷേപം പിടിക്കുന്നുണ്ടെങ്കിലും ബി ജെ പി നേതാവ് എന്ന നിലയിൽ മെച്ചപ്പെട്ടു വരുന്നു എന്നതാണ് വിലയിരുത്തൽ. കേരളത്തിലെ യുവനേതാക്കളിൽ സർവ്വേയിൽ ചാണ്ടി ഉമ്മന് പഴയ പിൻതുണ അദ്ദേഹത്തിന്റെ മേഖലകളിൽ നിന്നു പോലും കുറവാണന്ന് സർവ്വേ പറയുന്നു. എന്നാൽ ഷാഫി പറമ്പിൽ മുന്നിലെത്തിയിട്ടുണ്ട് . വനിതാ നേതാക്കളിൽ അപ്രതീക്ഷിതമായി ലി്സ്റ്റിൽ ഇടം പിടിച്ച ആൾ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണിയാണ്. മധ്യകേരളത്തിലും , മലബാറിലുമാണ് അവർ മുന്നിൽ നിൽക്കുന്നത്. അവർ നടത്തുന്ന സേവന പ്രവർത്തനങ്ങൾ വായിച്ചറിഞ്ഞ സ്വീകാര്യതയാണ്. തൊട്ടുപിന്നിൽ ചിന്താജറോ ഉണ്ട് , ചിന്തയെ അറ്റായ്ക്ക് ചെയ്യുന്നത് ബോധപൂർവ്വമാണന്നാണ് യൂത്ത് വിലയിരുത്തൽ , കോൺഗ്രസിന്റെ നേതാക്കളിൽ പ്രിയം ഷാനിമോൾ ഉസ്മാനെയാണ്.
പഞ്ചായത്ത് തലത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിൽ കോൺഗ്രസ് വളരെ പിന്നിലാണന്ന് സർവ്വേ പറയുന്നു. സി പി എം ,മുസ്ളീം ലീഗ്, സി പി ഐ , കോൺഗ്രസ്, ബി.ജെ പി , കേരള കോൺഗഗ്രസ്( എം ) എന്നിങ്ങനെയാണ് പഞ്ചായത്ത് തലത്തിലെ ചിട്ടയായ പ്രവർത്തനം നടക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ റാങ്കിങ്ങ്. ജനകീയ പ്രശ്നങ്ങളിൽ ഇടപടെൽ , സാന്നിധ്യം, രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കൽ, പഞ്ചായത്തുകളിലെ പ്രവർത്തനം എന്നിവയാണ് ഈ റാങ്കിങ്ങിന് അടിസ്ഥാനമാക്കിയതെന്ന് ടീം വ്യക്തമാക്കി. ഏപ്രിൽ രണ്ടാം വാരാം രണ്ടാം ഘട്ട സർവ്വേഫലവും ഹെഡ് ലൈൻ കേരള പുറത്തുവിടും

Hot Topics

Related Articles