സ്നേഹവീടുകളുടെ താക്കോൽ ദാനം പ്രൊഫ. റോസമ്മ സോണി നിർവഹിച്ചു 

അമലഗിരി : അമലഗിരി ബി. കെ. കോളേജ് നാഷണൽ സർവീസ് സ്കീം ചിറ്റിലപള്ളി ഫൌണ്ടേഷനുമായി സഹകരിച്ചു നിർമ്മിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. ബി. കെ. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. ജോസി മരിയ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് അമ്പലക്കളം, എം. ജി. സർവകലാശാല എൻ. എസ്. എസ് കോർഡിനേറ്റർ ഡോ.ഇ. എൻ. ശിവദാസൻ, കോട്ടയം ജില്ലാ എൻ. എസ്. എസ്. കോർഡിനേറ്റർ ഡോ. അജീഷ് കെ, ഫാ. ജോണി മഠത്തിൽപറമ്പിൽ,ബി. കെ. കോളേജ് പ്രിൻസിപ്പൽ ഡോ.മിനി തോമസ്, എൻ. എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ.സിസ്റ്റർ പ്രിൻസി പി. ജെയിംസ്, പ്രൊഫ. മെൽബി ജേക്കബ്, വോളന്റീയർ സെക്രട്ടറിമാരായ ദലാന ഡിക്രൂസ്, രാധിക ആർ. നായർ, നേഹ വി. കെ, നിവേദിത മൽഘോഷ് എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles