കെഎസ്ആർടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാപ്പ് പറയണം : എൻ ഹരി

കൊച്ചി : അന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിൽ അര വയറുമായി പണിഎടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തൊഴിലാളി വർഗത്തോട് മാപ്പ് പറയണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ്‌  എൻ ഹരി പറഞ്ഞു. ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലുകളായി സംസ്ഥാനത്ത് സിപിഎം നേതാക്കളും പ്രവർത്തകരും മാറുന്നു.  

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായി നിന്ന് പച്ചക്കള്ളം പറഞ്ഞാലും പൊതുജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന തെറ്റായ ധാരണയാണ് ഇടത് പക്ഷ നേതാക്കൾക്കുള്ളത്.  ആടിനെ പട്ടിയാക്കാൻ കഴിവുള്ളവരെ തിരഞ്ഞെടുത്ത് അധികാര സ്ഥാനങ്ങളിൽ ഇരുത്തുന്ന ഭാരതത്തിലെ ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം.  സൈഡ് തന്നില്ല എന്ന് ആരോപിച്ച് പൊതു ഗതാഗത സംവിധാനം തടസപ്പെടുത്തി നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് അന്നം മുട്ടിക്കുന്ന സർക്കാർക്കാരിന് കീഴിൽ അര വയറുമായി പണിയെടുക്കുന്ന കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ഭീഷണിയും അസഭ്യവും പറഞ്ഞ തിരുവനന്തപുരം മേയറേയും എംഎൽഎയേയും ഗതാഗത വകുപ്പൊ സർക്കാരോ സിപിഎം സംസ്ഥാന സെക്രട്ടറിയൊ കണ്ടില്ല..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പകരം ഡ്രൈവർ സീറ്റിൽ നിന്ന് എഴുന്നേൽക്കൻ തയ്യാറാകാതെ എംഎൽഎയേയും മേയറേയും ബന്ധുക്കൾ എന്ന് അവകാശപ്പെടുന്നവരെയും നടുറോഡിൽ ബഹുമാനിക്കതിരുന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ നടപടി..! തൊഴിലാളി പാർട്ടിയെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുകയും തൊഴിലാളികളുടെ അന്നം മുട്ടിക്കുകയും ചെയ്യുന്ന സർക്കാരിന്റെ ചട്ടുകമായി മാത്രം പ്രവർത്തിക്കുന്ന എംവി ഗോവിന്ദന് എന്ത് ധാർമികതയാണ് ഈ വിഷയത്തിൽ ഉള്ളത്..?

മാധ്യമങ്ങളിലൂടെ പച്ചക്കള്ളം വിളിച്ച് പറഞ്ഞു എത്ര ന്യായികരിക്കാൻ ശ്രമിച്ചാലും ഓരോ മുക്കിലും മൂലയിലും സത്യത്തിലേക്ക് കണ്ണ് തുറന്ന് സിസിടിവി ക്യാമറകൾ ഉണ്ട് എന്ന കാര്യം ഗോവിന്ദൻ മറന്നു പോകരുത്. ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറി സംസ്ഥാന സെക്രട്ടറി ഒരാൾക്കെതിരെ നടപടി എടുക്കണമെന്ന് പറഞ്ഞാൽ.. അന്വേഷണം വരുന്നതിന് മുൻപ് അങ്ങനൊരു പ്രഖ്യാപനം നടത്തിയാൽ. എന്താവും അന്വേഷണത്തിന്റെ ഗതിയെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം..! പൊതു ജനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് കെഎസ്ആർടിസി ഉദ്യോഗസ്ഥന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയ മേയർക്കും എംഎൽഎയ്ക്കുമെതിരെ നിയമ നടപടി സ്വീകരിച്ച്, മാധ്യമങ്ങൾക്ക് മുൻപിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പച്ചകള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്റെ മാനസിക നില പരിശോധിക്കാനും പിണറായി സർക്കാർ തയ്യാറാവണം.

Hot Topics

Related Articles