പ്രായപൂർത്തിയാകാത്ത സ്കൂൾകുട്ടിയെ കടത്തിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ചു; 21 കാരൻ പിടിയിൽ

തിരുവനന്തപുരം: പ്രാ​യ​പൂ​ർത്തി​യാ​കാ​ത്ത പെ​ൺകു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ദേ​ഹോ​പ​ദ്ര​വം ഏ​ൽപി​ച്ച യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. മൈ​ല​ക്ക​ര ച​രി​ഞ്ഞാ​ൻകോ​ണം പു​ലി​ക്കു​ഴി മേ​ലെ പു​ത്ത​ൻവീ​ട്ടി​ൽ ശ്രീ​രാ​ജ് (21) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ പെ​ൺകു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​മാ​ണ് പോ​ക്‌​സോ കേ​സി​ൽ അ​വ​സാ​നി​ച്ച​ത്.

പെൺകുട്ടിക്കായി കേരളത്തിലും തമിഴ്‌നാട്ടിലും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ പൊലീസ് പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയശേഷം വൈദ്യപരിശോധന നടത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്‌പെക്ടർ ബാബുക്കുറുപ്പ്, എസ്.ഐ സജിത്ത് ജി. നായർ, സിവിൽ പൊലീസുകാരായ പ്രദീപ്, ഷിബ, ദീപു, പ്രഭുല്ലചന്ദ്രൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിമാന്റ് ചെയ്തു.

Hot Topics

Related Articles