ലക്നൗ: ഒരു കാരണവശാലും സംവരണം നിര്‍ത്തലാക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സംവരണം നിര്‍ത്തലാക്കുമെന്ന് വ്യാജ പ്രചാരണം നടത്തി ന്യൂനപക്ഷ സമുദായത്തില്‍ ഭയം വളര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്നൗവില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അംഭിസംബോധന ചെയ്യുകയായിരുന്നു രാജ്നാഥ് സിംഗ്.
‘ഏത് സാഹചര്യത്തിലായാലും എന്തുവന്നാലും ബിജെപി ഒരിക്കലും സംവരണം റദ്ദാക്കില്ല. മോദി സര്‍ക്കാരിനെതിരെ പല കുപ്രചരണങ്ങളും നടക്കുന്നുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ഭരണഘടന ഇത് ഒരിക്കലും അനുവദിക്കില്ല’.
‘മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്കിയവര് പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു. ജാമിയ മില്ലിയ സര്‍വകലാശാലയിലും അലിഗഡ് സര്‍വകലാശാലയിലും സംവരണം കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിച്ചു. എന്നാല്‍ സുപ്രീം കോടതി ഇടപ്പെട്ട് അത് റദ്ദാക്കി.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്’- രാജ്നാഥ് സിംഗ് പറഞ്ഞു.
എസ്സി, എസ്ടി, ഒബിസി സംവരണം വര്‍ദ്ധിപ്പിക്കും, മുസ്ലീം സംവരണം അവസാനിപ്പിക്കും എന്നീ കോണ്‍ഗ്രസിന്റെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. കള്ളങ്ങള്‍ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി പ്രധാനമന്ത്രി അധികാരത്തിലിരിക്കുന്നു. എന്നാല്‍
സംവരണം ഇല്ലാതാക്കിയോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ഒരു കാരണവശാലും സംവരണം നിര്‍ത്തലാക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ; വ്യാജ പ്രചാരണം നടത്തി ന്യൂനപക്ഷ സമുദായത്തില്‍ ഭയം വളര്‍ത്തുകയാണ് കോണ്‍ഗ്രസ്
Advertisements