കൊവിഡിൽ ടെക്‌സ്റ്റൈൽ ബിസിനസ് തകർന്നു; വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരും മകനും ജീവനൊടുക്കിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്; മൃതദേഹങ്ങൾ കണ്ടെത്തിയത് കാറിനുള്ളിൽ

കോട്ടയം: വാകനത്താനത്ത് നിന്നും കാണാതായ ദമ്പതിമാരും മകനും ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന. ഇവരുടെ ടെക്‌സ്റ്റൈൽസ് ബിസിനസ് കൊവിഡ് കാലത്ത് തകർന്നത് അടക്കമുള്ള പ്രതിസന്ധിയെ തുടർന്നാണ് ഇവർ കമ്പത്ത് കാറിനുള്ളിൽ ജീവനൊടുക്കിയതെന്നാണ് സൂചന. വാകത്താനം തോട്ടയക്കാട് താബോർ മാർത്തോമ്മാ ചർച്ച് ഭാഗത്ത് താമസിക്കുന്ന പുതുപ്പറമ്പിൽ ജോർജ് സ്‌കറിയ (60), ഇദ്ദേഹത്തിന്റെ ഭാര്യ മേഴ്‌സി (58), മകൻ അഖിൽ (29)എന്നിവരെയാണ് കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.

Advertisements

കുമളി – കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലാണ്. കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവരെ കാണാനില്ലെന്നു ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വാകത്താനം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ ഇവർ പുതുപ്പള്ളിയിൽ ടെസ്‌റ്റൈൽ് ഷോപ്പ് നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. കാറിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ് വാകത്താനം പൊലീസും, ഇവരുടെ ബന്ധുക്കളും കമ്പത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

Hot Topics

Related Articles