കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന

കോട്ടയം: വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം തോട്ടയക്കാട് താബോർ മാർത്തോമ്മാ ചർച്ച് ഭാഗത്ത് താമസിക്കുന്ന പുതുപ്പറമ്പിൽ ജോർജ് സ്‌കറിയ (60), ഇദ്ദേഹത്തിന്റെ ഭാര്യ മേഴ്‌സി (58), മകൻ അഖിൽ (29)എന്നിവരെയാണ് കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവരെ കാണാനില്ലെന്നു ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വാകത്താനം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ ഇവർ പുതുപ്പള്ളിയിൽ ടെസ്‌റ്റൈൽ് ഷോപ്പ് നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. കാറിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ് വാകത്താനം പൊലീസും, ഇവരുടെ ബന്ധുക്കളും കമ്പത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

Hot Topics

Related Articles