സൗജന്യ പി എസ് സി പരിശീലനം
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന 30 ദിവസത്തെ സൗജന്യ പി എസ് സി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് നവംബര്‍ 15നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ ; 0468 2222745, 9446210675.
ക്ലീനിംഗ് സ്റ്റാഫ് നിയമനം
ശബരിമല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമക്കുന്നതിനു നവംബര്‍ ഏഴിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ മേലെ വെട്ടിപുറത്തു പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഏഴിന് രാവിലെ 10.30 ന് കൂടികാഴ്ചയ്ക്കു എത്തണം. പത്തനംതിട്ട ജില്ലക്കാര്‍ക്കു മുന്‍ഗണന. അപേക്ഷകരുടെ പ്രായപരിധി 50 വയസില്‍ കവിയരുത്. ഫോണ്‍ : 0468 2324337.
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 31.03.2023 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2023 – 24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ മുതല്‍ വിതരണം ചെയ്യും. വാര്‍ഷിക പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയിരിക്കണം. അപേക്ഷകള്‍ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ 30നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04682 320158.
ടെന്‍ഡര്‍ ക്ഷണിച്ചു
പന്തളം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്കു ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്കു കാര്‍/ ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്കാന് താത്പര്യമുളള വാഹനഉടമകളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 നു വൈകുന്നേരം മൂന്നു വരെ. ഫോണ്‍ : 04734 256765.
സംരംഭകത്വ വര്‍ക്ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന് /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 14 മുതല്‍ 18 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര് നവംബര്‍ ആറിനു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061.