വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെപിഎച്ച്എന്‍) തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം വൃദ്ധമന്ദിരത്തില്‍ താഴെ പറയുന്ന തീയതികളില്‍ ഹാജരാകണം. ഫോണ്‍ :9074782396.
കെയര്‍ പ്രൊവൈഡര്‍
ഇന്റര്‍വ്യൂ തീയതി : ഫെബ്രുവരി എട്ടിന് രാവിലെ 10 ന്. യോഗ്യത: എട്ടാം ക്ലാസ് പാസ്. പ്രായം: 18-50
ഒഴിവ്: രണ്ട് (പുരുഷന്‍ -ഒന്ന്, സ്ത്രീ-ഒന്ന്).പ്രതിമാസ വേതനം:- 18390.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജെപിഎച്ച്എന്‍
ഇന്റര്‍വ്യൂ തീയതി: ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 ന്. യോഗ്യത: പ്ലസ് ടു, ജെപിഎച്ച് എന്‍/ പ്ലസ് ടു, എഎന്‍എം കോഴ്സ് പാസായിരിക്കണം. പ്രായം: 18-50. ഒഴിവ് -രണ്ട്. പ്രതിമാസ വേതനം:- 24520.
ക്വട്ടേഷന്‍
കോന്നി മെഡിക്കല്‍ കോളജിന്റെ ആവശ്യത്തിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലേറൊ വാഹനം മാസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ന് ഉച്ചക്ക് 2.30 വരെ. ഫോണ്‍ : 0468 2344802.
സൗജന്യ പി.എസ്.സി. പരിശീലനം
മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് കേന്ദ്രീകരിച്ച് 30 ദിവസത്തെ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലന ക്ലാസുകള്‍ നടത്തുന്നു. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഫെബ്രുവരി അഞ്ചിന് മുമ്പായി മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0469-2785434.