ഡിജിറ്റല്‍ സര്‍വെ ഹെല്‍പ്പര്‍ അഭിമുഖം 28 മുതല്‍
സര്‍വെയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വെ ഹെല്‍പ്പര്‍ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം 2022 നവംബര്‍ 20ന് പത്തനംതിട്ട ജില്ലയില്‍ നടത്തിയ എഴുത്ത് പരീക്ഷയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 28, 30, 31 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടക്കും. അറിയിപ്പ് രജിസ്റ്റേര്‍ഡ് തപാലായി ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്.
-------------------
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്‌സിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷ്ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡിജിപിഎസ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആറുമാസത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഇന്ന് (ജനുവരി 25ന്) രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 0479 2 452 210, 2 953 150.
---------------------
ഉന്നതവിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2022 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.
2022 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള കലണ്ടര്‍ വര്‍ഷത്തില്‍ അവസാന വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരളത്തിന് അകത്തുളള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസ്സായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി, ടിടിസി, ഐറ്റിഐ, പോളീടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, ഡി.എഡ്, മെഡിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാ ഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറം ഇമെയില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജനുവരി 31ന് വൈകിട്ട് അഞ്ച് മണി വരെ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0468 2 327 415.
--------------------------
ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പാലക്കാട് അയലൂരില്‍ ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഈ മാസം 25ന് ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് ഈ മാസം 27ന് മുമ്പ് അഡ്മിഷന്‍ എടുക്കാം. ഓണ്‍ലൈന്‍ തീയറി ക്ലാസുകളും ഓഫ്‌ലൈന്‍ പ്രാക്ടിക്കല്‍ ക്ലാസും ഉണ്ടായിരിക്കും. എസ്എസ്എല്‍സി വിജയിച്ചവരായിരിക്കണം. ഫോണ്‍: 8547 005 029.
-----------------------
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് 2 ഡി, 3ഡി, 3ഡി എസ് മാക്സ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525, ഇ-മെയില്‍ : [email protected]
---------------------------
ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ്, എന്നിങ്ങനെ ലൈറ്റിംഗ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് (9447 399 019) നടത്തപ്പെടുന്നത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2 325 101, 8281 114 464
https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റ്: www.srccc.in