തിരുവല്ല: ഡി .വൈ. എഫ്. ഐ സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച വൈകീട്ട് പത്തനംതിട്ടയിൽ പതാക ഉയർന്നു.
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന ട്രഷറർ എസ്. കെ. സജീഷിന്റെ നേതൃത്വത്തിൽ പുറപ്പെട്ട പതാക ജാഥയും വെഞ്ഞാറമൂട് ഹഖ്- മിഥിലാജ് രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ പുറപ്പെട്ട കൊടിമരജാഥയും തിരുവല്ലയിൽ സന്ദീപ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കേന്ദ്രകമ്മിറ്റിയംഗം കെ. യു. ജനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ളദീപശിഖാ പ്രയാണം ജാഥകളും ഉച്ചേയാടെ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത്
എത്തിച്ചേർന്നു.
തുടർന്ന് അവിടെ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് മൂന്ന് ജാഥകളും വൈകീട്ട് പത്തനംതിട്ട നഗരത്തിലേക്ക് എത്തിയത്. കൊടിമരംമുൻ എം. എൽ. എ രാജു ഏബ്രഹാമും, പതാക പി . ബി. സതീഷ് കുമാറും ,, ദീപ ശിഖ സംഗേഷ് ജി നായരും ഏറ്റുവാങ്ങി. തുടർന്ന് പൊതു സമ്മേളന നഗരിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ കെ. പി .ഉദയഭാനു
പതാക ഉയർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴച ശബരിമല ഇടത്താവളത്തിലെ പ്രതിനിധി സമ്മേളന നഗറിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പതാക ഉയര്ത്തും . പ്രമുഖ ചിന്തകൻ സുനിൽ പി ഇളയിടം സമ്മേളനം ഉദ്ഘാടനം ചെയ്യും. 30 ന് ജില്ലാ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം പി ബി അംഗം വ്യന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.