വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ : ഓട്ടോമൊബൈൽ രംഗത്തെ തൊഴിലവസരങ്ങള്‍ക്കായി നേരിട്ടുള്ള അഭിമുഖം ഇന്ന്

പത്തനംതിട്ട :
വിജ്ഞാന പത്തനംതിട്ടയുടെ
ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനങ്ങൾ ഏപ്രിൽ 2 നു രാവിലെ 9.30ക്ക് വിജ്ഞാന പത്തനംതിട്ട പി എം യു ഓഫീസിൽ (റൂം നമ്പര്‍ 72, ഒന്നാം നില, മുൻസിപ്പൽ ഷോപ്പിങ് കോംപ്ലക്സ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പത്തനംതിട്ട) ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ടി വി എസ്, ഓട്ടോസ്റ്റാക്ക് തുടങ്ങിയ കമ്പനികളുടെ വിവിധ തസ്തികകളിലേക്കായി നൂറോളം ഒഴിവുകളാണുള്ളത്. അടൂർ പത്തനംതിട്ട, കോഴഞ്ചേരി പ്രദേശങ്ങളിലെ ഷോറൂമുകളിലേക്കാണ് ഒഴിവുകൾ. പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിലേക്ക് അപേക്ഷിച്ചു ഇന്റർവ്യൂവിൽ പങ്കെടുക്കാം. (ചില തൊഴിലുകളിലേക്ക് പത്താംതരം പാസാകാത്തവരെയും പരിഗണിക്കും). 18 മുതൽ 50 വയസു വരെയുള്ളവർക്ക് അവസരങ്ങളുണ്ട്. തുടക്കക്കാർക്കും മുൻപരിചയം ഉള്ളവർക്കും ഈ അവസരം ഒരുപോലെ ഉപയോഗിക്കാം.

Advertisements

Hot Topics

Related Articles