അടൂര്‍ :
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിലുളള ജില്ലയിലെ ആദ്യ ജോബ്സ്റ്റേഷന് അടൂര്‍ പറക്കോട് ബ്ലോക്ക് ഓഫീസില്‍ നാളെ വൈകിട്ട് അഞ്ചിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. എം എല്‍ എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ.കെ യു ജനീഷ് കുമാര്‍ , അഡ്വ.പ്രമോദ് നാരായണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ഡോ. ടി എം തോമസ് ഐസക്ക്, നോളജ് ഇക്കോണമി മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും പങ്കെടുക്കുന്ന സെമിനാര്‍ വൈകിട്ട് മൂന്നുമണിക്ക് നടത്തും.
പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന് പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് തൊഴിലന്വേഷകര്‍ക്ക് അറിയുന്നതിനും അതിനായി അവരെ സഹായിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് ജോബ് സ്റ്റേഷനുകള്‍.
പത്തനംതിട്ട ജില്ലയിലെ തൊഴിൽ അന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതി.