പത്തനംതിട്ട :
ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് കീഴടക്കുമ്പോള്‍ പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ പ്രധാന്യം പറഞ്ഞ് എന്റെ കേരളം മേളയില്‍ അനെര്‍ട്ട്. ദീര്‍ഘദൂരയാത്രയ്ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ചെയ്യുന്നതിനാണ് പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന്‍. ഹോട്ടലുകളിലും മാളുകളിലും സൗരോര്‍ജം ഉപയോഗിച്ച് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായുള്ള സര്‍ക്കാര്‍ സഹായത്തെക്കുറിച്ചും സ്റ്റാളില്‍ നിന്നറിയാം. ഹൈഡ്രജന്‍ ഫ്യുവല്‍ സ്റ്റേഷന്‍ മാതൃകയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പാരമ്പര്യേതരവും പുനരുപയോഗിക്കാന്‍ കഴിയുന്നതുമായ ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള അനെര്‍ട്ടിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സ്റ്റാളില്‍ ലഭിക്കും.
Advertisements