മല്ലപ്പള്ളി :
കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ നിർമ്മലപുരം, നാഗപ്പാറ പ്രിയദർശിനി കോളനി, മുഴയ മുട്ടം, കിടി കെട്ടിപ്പാറ, തോട്ടത്തുംങ്കുഴി, പുളിക്കമ്പാറ, പുലിയുറുമ്പ് മേഖലകളിൽ രൂക്ഷമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചുങ്കപ്പാറ – നിർമ്മലപുരം ജനകീയ സമിതി ആവശ്യപ്പെട്ടു. മലയോര മേഖലയായ ഈ പ്രദേശങ്ങളിലെ തോടുകളും, കിണറുകളും വറ്റിവരണ്ട നിലയിലാണ്. കേരള വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളിൽ നിന്ന് നാമമാത്രമായി വെള്ളം ലഭിക്കുന്നുള്ളു.
ആഴ്ച്ചയിൽ ഒരു പ്രാവശ്യം മാത്രമേ ലൈൻ തുറക്കാറുള്ളു
ഏതാനും മിനിറ്റുകൾ മാത്രം. ജലനിധിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനു് റോഡുകൾ കുഴിച്ചെങ്കിലും പൈപ്പ് ഇടുകയോ ജലം ലഭ്യമാക്കുകയോ ചെയ്യ്തിട്ടില്ല. കിടി കെട്ടിപ്പാറയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മിനി വാട്ടർ സപ്ലേ പദ്ധതിയും പ്രവർത്തനം നിലച്ചിട്ട് നാളുകളായി. സ്വകാര്യ ടാങ്കർ വാഹനങ്ങളെ ആശ്രയിച്ച് അമിത വില നൽകി കുടിവെള്ളം വാങ്ങേണ്ട സ്ഥിതി
വരൾച്ച പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മല പുരത്ത് സ്ഥാപിച്ച വാട്ടർ ടാങ്കിലും ജലം എത്തിക്കുന്നതിന് സംവിധാനം ഇല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിയന്തിരമായി ഈ പ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നിർമ്മല പുരത്ത് ചേർന്ന ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികളായ സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ , തോമസുകുട്ടി വേഴമ്പതോട്ടം, ബിറ്റോ ആന്റണി , രാജു , തോമസുകുട്ടി കണ്ണാടിക്കൽ എന്നിവർ പ്രസംഗിച്ചു.