ഇരുപതാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എല്ലാ ചികിത്സകളും, ഓക്‌സിജന്‍ പ്ലാന്റുകളുടെ ഉദ്ഘാടനം ഉടന്‍; ഫാര്‍മസിയില്‍ നിന്ന് പാലിയേറ്റീവ് വിഭാഗത്തിലെ മരുന്നുകള്‍ മോഷണം പോയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി

പത്തനംതിട്ട: കോവിഡ് വ്യാപനം കുറയുന്നതിനാല്‍ ഇരുപതാം തീയതി മുതല്‍ ജനറല്‍ ആശുപത്രിയില്‍ എല്ലാ ചികിത്സകളും പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ജനറല്‍ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ്. നഗരസഭാധ്യക്ഷന്‍ സക്കീര്‍ ഹുസൈന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. കോവിഡ് ചികിത്സയും സമാന്തരമായി തുടരും.

Advertisements

ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.10 നിലയുള്ള പുതിയ കെട്ടിടമാകും നിര്‍മിക്കുന്നത്. നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഡി, ഇ ബ്ലോക്കുകളും പൊളിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.ബി ആന്‍ഡ് സി ബ്ലോക്കിന് മുകളില്‍ ഒരു കോടി ചെലവില്‍ നേത്ര വാര്‍ഡും ഓപ്പറേഷന്‍ തിയറ്ററും മോര്‍ച്ചറിക്കു പിന്നില്‍ 2.68 കോടി ചെലവില്‍ ജില്ലാ വാക്‌സീന്‍ സ്റ്റോറും നിര്‍മിക്കാന്‍ യോഗം അനുമതി നല്‍കി. ദേശീയ ആരോഗ്യ മിഷനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. അഞ്ച് നിലകളുള്ള പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിന് 22.38 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇവിടേക്ക് ഒപി, അത്യാഹിത വിഭാഗങ്ങള്‍ മാറ്റിയ ശേഷം മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിര്‍മാണം ആരംഭിക്കും.ആശുപത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റുകളുടെ ഉദ്ഘാടനം 23ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ സിപിസിഎല്‍ സ്‌പോണ്‍സര്‍ ചെയ്ത 500 ലീറ്ററിന്റെയും 1000 ലീറ്ററിന്റെയും പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 500 ലീറ്റര്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായി. ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്റെ ഗുണമേന്മ പരിശോധന നടന്നു വരുന്നു. രണ്ടാമത്തേതില്‍ സാങ്കേതിക വിദഗ്ധരുടെ പരിശോധന പൂര്‍ത്തിയാകാനുണ്ട്.

അതേസമയം, കോവിഡ് തീവ്രവ്യാപന കാലത്ത് ആശുപത്രി ഫാര്‍മസിയില്‍ നിന്ന് പാലിയേറ്റീവ് വിഭാഗത്തിലെ മരുന്നുകള്‍ മോഷണം പോയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് മാനേജിങ് കമ്മിറ്റി യോഗം തള്ളി. ആരോപണ വിധേയര്‍ തന്നെയാണ് അന്വേഷണം നടത്തിയതെന്ന് നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

മാനേജിങ് കമ്മിറ്റി അംഗങ്ങളായ ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, ഡോ. ഗംഗാധരന്‍ പിള്ള, സുമേഷ് ഐശ്വര്യ എന്നിവരുടെ സമിതിയെ പുതിയ അന്വേഷണത്തിനു നിയോഗിച്ചു.യോഗത്തില്‍ ഡിഎംഒ ഡോ.എ.എല്‍. ഷീജ, ആശുപത്രി സൂപ്രണ്ട് ഡോ. തേജ് പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles