പത്തനംതിട്ട ജില്ല : സർക്കാർ അറിയിപ്പുകളും അവസരങ്ങളും

പാരാ വെറ്ററിനറി സ്റ്റാഫ് ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ സിഎസ്എസ് എല്‍എച്ച് ആന്‍ഡ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പാരാ വെറ്ററിനറി സ്റ്റാഫ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍ ), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലേക്കാണ് നിയമനം നടത്തുന്നത്. ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റര്‍വ്യൂ നടക്കും. ഫോണ്‍ : 0468 2322762.
യോഗ്യതകള്‍
1.കേരളാ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സറ്റിയില്‍ നിന്നും വെറ്ററിനറി ലാബോറട്ടറി ടെക്‌നിക്ക് , ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ് എന്ന വിഷയത്തില്‍ സ്‌റ്റൈപ്പന്‍ഡോടുകൂടി പരിശീലനം ലഭിച്ചവര്‍, ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്‌കൂള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്ന വിഷയത്തില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവര്‍.
2.എല്‍ എം വി ലൈസന്‍സ് .

Advertisements

പിഎസ്സി എന്‍ഡ്യുറന്‍സ് ടെസ്റ്റ്

പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം. 613/2021), വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 030 /2022, 303/ 2022, 558/2022) തസ്തികകളുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായുളള എന്‍ഡ്യുറന്‍സ് ടെസ്റ്റ് യഥാക്രമം നവംബര്‍ 21, 22 തീയതികളില്‍ രാവിലെ 5.30 മുതല്‍ മേലെവെട്ടിപ്പുറം -പൂക്കോട്- തോണിക്കുഴി റോഡില്‍ നടത്തും. പിഎസ്സി വെബ്‌സൈറ്റില്‍ (ംംം.സലൃമഹമ.ുരെ.ഴീ്.ശി) നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസലും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ഉദ്യോഗാര്‍ഥികള്‍ മേലെവെട്ടിപ്പുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന് സമീപം നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2222665.

വെറ്ററിനറി സര്‍ജന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ സിഎസ്എസ് – എല്‍എച്ച് ആന്റ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കും. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്,അടൂര്‍ ) ബ്ലോക്കിലാണ് നിയമനം. ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 21 ന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. ഫോണ്‍ : 0468 2322762.
യോഗ്യതകള്‍

  1. ബിവിഎസ്‌സി ആന്റ് എഎച്ച്.
  2. കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

തീയതി നീട്ടി

സക്‌ളോള്‍ കേരള മുഖേന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്‌സിംഗ് കെയര്‍ കോഴ്‌സിന്റെ ഒന്നാം ബാച്ചിലേക്കുളള പ്രവേശന തീയതി നീട്ടി. പിഴകൂടാതെ നവംബര്‍ 30 വരെയും 100 രൂപ പിഴയോടെ ഡിസംബര്‍ എട്ടു വരെയും ഫീസടച്ച് സ്‌കോള്‍ കേരള വെബ്‌സൈറ്റ് മുഖേന (www.scolekerala.org) രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ടു ദിവസത്തിനകം സ്‌കോള്‍ കേരളയുടെ സംസ്ഥാന/ ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിയ്ക്കണം.
ഫോണ്‍ : 8078104255,
0471 2342271, 2342950.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.