തിരുവല്ല : കൊടുംവേനലിൽ വഴിയോര യാത്രക്കാർക്ക് കുടിനീരുമായി ഡി വൈ എഫ് ഐ കവിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജലപന്തൽ പദ്ധതി ടി കെ റോഡിൽ തോട്ടഭാഗം ജംഗ്ഷനിൽ തുടക്കം കുറിച്ചു.
ഡിവൈഎഫ്ഐ കവിയൂർ മേഖല പ്രസിഡന്റ് ശരൺ എം എസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം സി അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പ്രവീൺ ഗോപി സ്വാഗതം ആശംസിച്ചു. ഡിവൈഎഫ്ഐ ഇരവിപേരൂർ ബ്ലോക്ക് പ്രസിഡന്റ് അച്ചു സി എൻ,
സിപിഐ എം ലോക്കൽ കമ്മറ്റി അംഗം മിനി എൽസി,
ബ്ലോക്ക് കമ്മറ്റി അംഗം പ്രതീഷ് പി കെ, അഞ്ജിത, അപർണ, അഞ്ജലി, ബിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Advertisements