കോട്ടയത്തിന്റെ രാത്രികൾക്ക് പകലിന്റെ വെളിച്ചം നൽകാൻ സ്വാസികയെത്തുന്നു…! ഏപ്രിൽ ഒൻപതിന് കോട്ടയം മിഴി തുറക്കുക തകർപ്പൻ രാത്രികളിലേയ്ക്ക്; ഏറ്റുമാനൂർ തെള്ളകത്തൊരുങ്ങുന്നത് നാടിന് ജീവൻ വയ്ക്കുന്ന രാത്രികൾ; വീഡിയോ കാണാം

കോട്ടയം: കോട്ടയത്തിന്റെ രാത്രികൾക്ക് പകലിന്റെ വെളിച്ചവും തെളിച്ചവും നൽകാൻ മലയാളികളുടെ പ്രിയപ്പെട്ട താരം സ്വാസികയെത്തുന്നു. തകർപ്പൻ രാത്രികളുടെ ആഘോഷക്കാഴ്ചകളിലേയ്ക്കു കോട്ടയത്തിന്റെ മനമിളക്കിമറിച്ചു വിടാൻ ഏപ്രിൽ ഒൻപത് വരെ കാത്തിരുന്നാൽ മതി. തെള്ളകത്തെ ഹാങ്ങ് ഔട്ട് പ്ലേ വേൾഡിലെ സ്ട്രീറ്റ് ഫുഡ് ഹബ് ഏപ്രിൽ ഒൻപതിന് വാതിൽ തുറക്കുന്നതോടെ ഇനിയെല്ലാ രാത്രികളിലും രുചിയുടെ നറുനിലാവ് പകർന്നൊഴുകും.

ഈസ്റ്റർ ദിനമായ ഏപ്രിൽ ഒൻപത് ഞായറാഴ്ച വൈകിട്ട് മൂന്നിന് മലയാളികളുടെ പ്രായ താരം സ്വാസിക തുറന്നു നൽകുന്ന സ്ട്രീറ്റ് ഫുട് ഹബ് അക്ഷരാർത്ഥത്തിൽ കോട്ടയത്തിന്റെ പുതിയ അത്ഭുതക്കാഴ്ചയാകും. രാത്രി ജീവിതമില്ലാത്ത കോട്ടയത്തിന്റെ നഗരത്തിലേയ്ക്കു വാതിൽ തുറന്നു വയ്ക്കുകയാണ് പ്ലേ വേൾഡിലെ സ്ട്രീറ്റ് ഫുഡ് ഹബ്. ഭക്ഷണത്തിന് ഒപ്പം ആഘോഷവും ആനന്ദവും പകരുന്ന കാഴ്ചകളാണ് ഇവിടെ ഒരുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിയ താരം സ്വാസികയ്‌ക്കൊപ്പം, സിനിമാ താരം പ്രശാന്തും, പ്രിയപ്പെട്ട മന്ത്രി വി.എൻ വാസവനും ചേർന്നാണ് സ്ട്രീറ്റ് ഫുഡ് ഹബ് ഉദ്ഘാടനം ചെയ്യുന്നത്. പത്തോളം ബ്രാൻഡ് ഹോട്ടലുകളുടെ ഭക്ഷണം ഒന്നിച്ച് ഒരു കുടക്കീഴിൽ ഒരുക്കുന്നുവെന്ന അത്യപൂർവതയാണ് സ്ട്രീറ്റ് ഫുഡ് ഹബിനെ വ്യത്യസ്തമാകുന്നത്. അതുകൊണ്ടു തന്നെ നാട് ഇതുവരെ കാണാത്ത അപ്രതീക്ഷിത രുചിമേളമാണ് ഇവിടെ ഒരുങ്ങുന്നത്. ഏതായാലും നമ്മുക്ക് കാത്തിരിക്കാം, സ്വാസികയെത്തി സ്ട്രീറ്റ് ഫുഡ് ഹബ് തുറന്ന് നൽകുന്ന കാലത്തിനായി.

Hot Topics

Related Articles