പത്തനംതിട്ട മൂഴിയാറിൽ നിന്നും പതിനഞ്ചുകാരിയെ കാണാതായി; സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടു പോയതെന്നു സൂചന; അന്വേഷണം ആരംഭിച്ചു പൊലീസ്

തിരുവല്ല: പത്തനംതിട്ട മൂഴിയാറിൽ നിന്നും പതിനഞ്ചുകാരിയെ കാണാതായി. പത്താംക്ലാസ് വിദ്യാർത്ഥിനി ആങ്ങമുഴി വല്ലാപ്പാറ പറപ്പള്ളിൽ ആർഷ(15)യെയാണ് കാണാതായത്. പെൺകുട്ടിയെ കാണാതായതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ പ്രദേശത്തെ സ്വകാര്യ ബസ് ജീവനക്കാരൻ തട്ടിക്കൊണ്ടു പോയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പത്തനംതിട്ട മൂഴിയാർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെയോ ഒപ്പമുള്ള ബസ് ജീവനക്കാരനെയോ കണ്ടെത്തുന്നവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, പത്തനംതിട്ട ജില്ലാ പൊലീസിലോ വിവരം അറിയിക്കണമെന്നു പൊലീസ് സംഘം അറിയിച്ചു.

Advertisements

Hot Topics

Related Articles