പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കുട്ടിയിടിച്ചുണ്ടായ അപകടം: മരിച്ചവരിൽ നവദമ്പതികളും; വിവാഹം കഴിഞ്ഞിട്ട് വെറും 15 ദിവസം മാത്രം; ദുരന്തം മലേഷ്യയിലെ യാത്ര കഴിഞ്ഞ് മടങ്ങവേ; അപകടത്തിൽ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായി തകർന്നു; ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം

തിരുവല്ല : പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ നവദമ്പതികളും. വിവാഹം കഴിഞ്ഞിട്ട് വെറും 15 ദിവസം മാത്രമായപ്പോഴാണ് ദുരന്തം ഉണ്ടായത്. മലേഷ്യയിലെ യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ദമ്പതിമാർ. അപകടത്തിൽ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായി തകർന്നു.

Advertisements

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെനാണ് പ്രാഥമിക നിഗമനം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍ മാത്യു, നിതിന്‍ എന്നിവരാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലേഷ്യയിലുണ്ടായിരുന്ന മകളെ എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു. ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു.

കാറിലുണ്ടായിരുന്ന യുവതി ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.