കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തിന്‍റെ ഭാഗമായി മൂന്നാം ഉത്സവം പ്രമുഖ ജീവകാരുണ്യ പ്രവർത്തക രേഖ സ്നേഹപ്പച്ച, കെ പി എം എസ് കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ എന്നിവർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ: സി വി ശാന്തകുമാര്‍, സെക്രട്ടറി സലിം കുമാര്‍, സാബു കുറുമ്പകര എന്നിവര്‍ സംസാരിച്ചു .
Advertisements
നാലാം ഉത്സവ ദിനമായ 17 ന് നാളെ രാവിലെ പത്തു മണിയ്ക്ക് നാഗ പൂജ, ആയില്യം പൂജ വിശേഷാല്‍ വഴിപാടായി സമര്‍പ്പിക്കും . നാലാം ഉത്സവം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത് ഉദ്ഘാടനം ചെയ്യും .